കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലവർഷം മെയ് 26 ഓടെ എത്താൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇതിൽ നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.സാധാരണ ഗതിയിൽ ജൂൺ ഒന്നിനാണ് കാലവർഷം കേരളത്തിൽ എത്തുന്നത്. ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ആണ് ആദ്യം കാലവർഷം എത്തുന്നത്. 10 ദിവസത്തിനുള്ളിൽ കേരളത്തിലും ഔദ്യോഗികമായി കാലവർഷം എത്തും.ALSO READ: ‘കേരളം പാപ്പരാണെന്നത് പച്ചക്കള്ളം, ധനസ്ഥിതി ഇപ്പോൾ മെച്ചപ്പെട്ട നിലയിൽ; എ കെ ആൻ്റണിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ തയ്യാർ’: കെ എൻ ബാലഗോപാൽ2025ൽ മെയ് 24നാണ് കാലവർഷം കേരളത്തിൽ എത്തിയത്. ഇത്തവണയും സമാന സാഹചര്യമാണ് പ്രതീക്ഷിക്കുന്നത്. 2024ൽ മെയ് 30, 2023 ൽ ജൂൺ 8 നും ആണ് കാലവർഷം കേരളത്തിൽ എത്തിയത്. അതേസമയം രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും തുടരുകയാണ്. മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. കാസര്‍ഗോഡ്, കണ്ണൂര്‍ കോഴിക്കോട്, വയനാട് തൃശ്ശൂര്‍, പാലക്കാട്, എറണാകുളം കോട്ടയം എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.The post മഴ വേഗമിങ്ങ് എത്തുമേ…; കേരളത്തിൽ കാലവർഷം നേരത്തെ എത്തിയേക്കും appeared first on Kairali News | Kairali News Live.