അടുത്തവർഷം മുതൽ നീറ്റ് പരീക്ഷ ഓൺലൈനായി നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

Wait 5 sec.

ന്യൂഡല്‍ഹി| അടുത്ത വര്‍ഷം മുതല്‍ നീറ്റ് യുജി പരീക്ഷ ഓണ്‍ലൈന്‍ ആക്കി മാറ്റുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. നീറ്റ് യുജി 2026 ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് കേന്ദ്രമന്ത്രിയുടെ പുതിയ പ്രഖ്യാപനം.നിലവിലെ ഒ എം ആര്‍ ഷീറ്റ് അടിസ്ഥാനത്തിലുള്ള പരീക്ഷാ രീതിക്ക് പകരമായാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത സംവിധാനം കൊണ്ടുവരുന്നത്. പരീക്ഷാ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കാനും മൂല്യനിര്‍ണയം വേഗത്തിലാക്കാനും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധിക്കും.ചോദ്യ പേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ തടയാന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഇതുസംബന്ധിച്ച് വിശദമായ മാര്‍ഗരേഖയും പരീക്ഷാ ഘടനയും ഉടന്‍ പുറത്തുവിടുമെന്നും സര്‍ക്കാര്‍ അറിയിച്ചു.നീറ്റ് യുജി പുനഃപരീക്ഷയില്‍ 22 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. പുനഃപരീക്ഷയ്ക്ക് കര്‍ശന സുരക്ഷയും സുതാര്യതയും ഉറപ്പുവരുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.Content Highlights:Union Education Minister Dharmendra Pradhan has announced that the NEET UG examination will be conducted online as a computer based test from next year. This structural shift comes as a permanent measure to address ongoing controversies and prevent manual malpractices like question paper leaks. The new digital format aims to make the evaluation process more secure, transparent, and highly efficient for future aspirants. Additionally, the minister stated that over 22 lakh students will appear for the upcoming re-examination, ensuring strict security protocols.