വിദേശ നിക്ഷേപകർ പിന്മാറുന്നു! ഇന്ത്യൻ ഓഹരി വിപണി ഇന്നും ചുവപ്പിൽ അവസാനിച്ചു?

Wait 5 sec.

നഷ്ടങ്ങളിൽ നിന്നും കരകയറാനാവാതെ ഇന്ത്യൻ ഓഹരിവിപണി. ഈ വാരത്തിലെ അവസാന വ്യാപാര ദിവസത്തിലും നഷ്ടത്തിൽ ക്ലോസ് ചെയ്തു ഇന്ത്യൻ ഓഹരിസൂചികകൾ. സെൻസെക്സ് 161 പോയിന്റ് താഴ്ന്ന് 75,237.99-ൽ ക്ലോസ് ചെയ്തപ്പോൾ നിഫ്റ്റി 46 പോയിന്റ് നഷ്ടത്തിൽ 23,643.50-ൽ അവസാനിച്ചു. രൂപ ഡോളറിനെതിരെ റെക്കോർഡ് തകർച്ചയിലേക്ക് കൂപ്പുകുത്തിയതും, പ്രമുഖ ഓഹരികളുടെ തകർച്ചയും വിപണിയെ താഴേക്ക് വലിച്ചു.ഇന്ന് പകൽ ഡോളറിനെതിരായ രൂപയുടെ മൂല്യം ആദ്യമായി 96 രൂപ കടന്ന് 96.06 എന്ന നിലയിലെത്തി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും വിദേശ നിക്ഷേപകർ വിപണിയിൽ നിന്നും പിൻവാങ്ങുന്നതും രൂപയെ കൂടുതൽ ദുർബലമാക്കി.Also Read: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലോ? ഡോളറിനെതിരെ രൂപ 96 കടന്നുമെറ്റൽ ഓഹരികളാണ് ഇന്ന് നഷ്ടത്തിൽ മുന്നിൽ നിന്നത്. ഹിൻഡാൽക്കോ, ടാറ്റ സ്റ്റീൽ, എന്നിവ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ്, നെസ്‌ലെ ഇന്ത്യ എന്നിവയും ഏതാണ്ട് സമാനമായ നഷ്ടത്തിന് സാക്ഷിയായി. എൻഎസ്ഇ അഡ്വാൻസ്-ഡിക്ലൈൻ അനുപാതം 1:2 എന്ന നിലയിൽ ആണ് അവസാനിച്ചത്.അതേസമയം, ചില ഓഹരികൾ നേട്ടവും രേഖപ്പെടുത്തി. ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വാഹന വിഭാഗം പ്രതീക്ഷിച്ചതിനേക്കാൾ മികച്ച നാലാം പാദ ഫലങ്ങൾ പുറത്തുവിട്ടതിനെ തുടർന്ന് 5 ശതമാനത്തിലധികം ഉയർന്നു. യുണൈറ്റഡ് സ്പിരിറ്റ്‌സ് ഓഹരികളും 4 ശതമാനം ഉയർന്നു.The post വിദേശ നിക്ഷേപകർ പിന്മാറുന്നു! ഇന്ത്യൻ ഓഹരി വിപണി ഇന്നും ചുവപ്പിൽ അവസാനിച്ചു? appeared first on Kairali News | Kairali News Live.