വീണ്ടും എബോള ഭീതിയിൽ കോംഗോ; 246 പേർക്ക് രോഗം സ്ഥിരീകരിച്ചു

Wait 5 sec.

വീണ്ടും എബോള ഭീതിയിൽ കോംഗോ. രാജ്യത്ത് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ് എബോള. ഇതുവരെ 246 പേർക്കാണ് അസുഖം സ്ഥിരീകരിച്ചത്. 65 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തതായി ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രവിൻഷൻ പറഞ്ഞു. കോംഗോയിലെ എബോള ബാധ തുടച്ചു നീക്കിയതായി റിപ്പോർട്ട് വന്ന് ആറു മാസത്തിന് ശേഷമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മോങ്ബാലു, റുവാമ്പാറ മേഖലകളിലാണ് കേസുകൾ പ്രധാനമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംശയാസ്പദമായ കേസുകൾ ബുനിയയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വളരെ ഗുരുതരമായ പകർച്ചവ്യാധിയാണ് എബോള. ഛർദ്ദി, രക്തം തുടങ്ങിയ സ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പകരുന്നത്.ALSO READ; മെഴ്‌സിഡസ് ബെൻസിൽ ഇടിച്ച് 23 കോടിയുടെ ഫെരാരി കാർ; പണി കിട്ടിയത് ഏത് കാറിനാകും?രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയോ മരണപ്പെട്ടവരുചെ ശരീരസ്രവങ്ങളിലൂടെയുള്ള സമ്പർക്കങ്ങളിലൂടെയോ രോഗം പകരാൻ സാധ്യത കൂടുതലാണ്. പനി, ദേഹം വേദന, തലവേദന, തൊണ്ടവേദന, വയറിളക്കം, ഛർദ്ദി എന്നിവയാണ് എബോളയുടെ പ്രധാന ലക്ഷണങ്ങൾ. എബോളയ്ക്ക് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. രോഗബാധിതരായവരിൽ 50 ശതമാനമാണ് മരണസാധ്യത. പരിശോധനയ്ക്കെത്തുന്ന ഇരുപത് പേരിൽ 14 പേർക്കും രോഗം സ്ഥിരീകരിക്കുന്നതായി ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രവിൻഷൻ പറഞ്ഞു.റിപ്പോർട്ട് ചെയ്ത നാല്പത് മരണങ്ങളിൽ നാലെണ്ണം ലാബ് പരിശോധനയിൽ എബോള സ്ഥിരീകരിക്കപ്പെട്ടിരുന്നു. മൃഗങ്ങളിലൂടെയും എബോള വൈറസ് മനുഷ്യരിലേക്ക പകരാം. കുരങ്ങുകൾ, പന്നി, മാനുകൾ എന്നിവയിൽ നിന്നാണ് പ്രധാനമായും എബോള വൈറസ് കാണപ്പെടുന്നത്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്ജവുമായുള്ള സമ്പർക്കത്തിലൂടെയോ ആ മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേക്ക് പകരാം.The post വീണ്ടും എബോള ഭീതിയിൽ കോംഗോ; 246 പേർക്ക് രോഗം സ്ഥിരീകരിച്ചു appeared first on Kairali News | Kairali News Live.