വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിനെ പിന്നാലെയുള്ള കോൺഗ്രസിനുള്ളിലെ ഭിന്നതകളിൽ ഹൈക്കമാൻഡിന് ആശങ്ക. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കുന്നതിന് പിന്നിലെ മുസ്ലിം ലീഗിന്റെ ഇടപെടലുകൾ ദേശീയ തലത്തിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയും ഹൈക്കമാൻഡിന് ഉണ്ട്.നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം പേരുടെ പിന്തുണ ഉണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനം അവസാന നിമിഷം നഷ്ടപ്പെട്ടതിന്റെ അതിപൃതിയില്ലാണ് കെ സി വേണുഗോപാൽ. ദേശീയ തലത്തിലെ പ്രധാന നേതാവിനെ തഴഞ്ഞതിന് കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നത രൂക്ഷമാണ്. കെ സി വേണുഗോപാലിന് പിന്തുണയുമായി നേതാക്കൾ തന്നെ രംഗത്ത് വന്നിരുന്നു.നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം നോക്കിയായിരുന്നു ഹിമാചൽ പ്രദേശിലും കർണാടയിലും കോൺഗ്രസ് മുഖ്യമന്ത്രിമാരെ തീരുമാനിച്ചത്. കേരളത്തിൽ അതിന് വിരുദ്ധമായ നിലപാടാണ് ഹൈകമാൻഡ് എടുത്തത്. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കുന്നതിൽ ലീഗിന്റെ ഇടപെടൽ ദേശീയ തലത്തിൽ തന്നെ ചർച്ചയാവുകയാണ്. ഇത് തിരിച്ചടിയാകുമോ എന്ന ആശങ്ക ഹൈക്കമാൻഡിന് ഉണ്ട്.ALSO READ: ‘പെട്രോളിനും ഡീസലിനും വില കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം’; സിപിഐഎം സംസ്ഥാന സെക്രട്ടിയേറിയേറ്റ്അതേസമയം മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ നിരാശനായ കെ സി വേണുഗോപാൽ ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് എത്തി. മന്ത്രിസഭയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരളത്തിൽ പുരോഗമിക്കുന്നുവെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമോ എന്നത് അവിടെ ചെന്നതിന് ശേഷം തീരുമാനിക്കുമെന്നായിരുന്നു നേരത്തെ അദ്ദേഹം പ്രതികരിച്ചത്. അതേസമയം മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ അതൃപ്തിയിലും ദേശീയ നേതൃത്വത്തിന് ആശങ്കയുണ്ട്.The post വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിലെ കോലാഹലങ്ങൾ; കോൺഗ്രസിനുള്ളിലെ ഭിന്നതകളിൽ ഹൈക്കമാൻഡിന് ആശങ്ക appeared first on Kairali News | Kairali News Live.