എസ്എസ്എൽസി പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകാതെ പോയ വിദ്യാർത്ഥികളെ ആശ്വസിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇപ്പോഴുള്ള തിരിച്ചടിയിൽ നിരാശരാകരുതെന്നും പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും ഇനിയും ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.നേരത്തെ, കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തിനായി രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനുമൊപ്പം അവകാശവാദമുന്നയിച്ച വേണുഗോപാലിന് ഒടുവിൽ സതീശനെ തെരഞ്ഞെടുത്തത് അംഗീകരിക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇട്ട ഈ കുറിപ്പ് വൻ ശ്രദ്ധയാണ് ആകർഷിച്ചത്.Also Read: എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കൈവരിച്ച കുട്ടികളെ വി ഡി സതീശൻ അഭിനന്ദിച്ചുകെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ് എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ കുട്ടികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നിറഞ്ഞ അഭിനന്ദനങ്ങൾ. പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുത്. വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി ഇതിനെ കാണുക. പുതിയ ജീവിതാനുഭവമായി ഇതിനെ സ്വീകരിക്കുക. പതറാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക. ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും. വിജയിച്ചവർ മുന്നോട്ടുള്ള വഴികൾ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുക. നമ്മുടെ നാടിനും വീടിനും അഭിമാനമായി നിങ്ങൾ എക്കാലവും നിലകൊള്ളണം. ഏറെ സ്നേഹത്തോടെ ഇക്കുറി എസ്എസ്എൽസി പരീക്ഷയെഴുതിയ എല്ലാ കുട്ടികളെയും ചേർത്തുപിടിക്കുന്നു.The post “നിരാശരാകരുത്… ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക!” കെസി വേണുഗോപാൽ എസ്എസ്എൽസി പരീക്ഷഫലം വന്ന ശേഷം പറഞ്ഞത് കേട്ടോ? appeared first on Kairali News | Kairali News Live.