ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കോ‍ഴിക്കോട് പേരാമ്പ്രയിൽ ഗർഭിണിക്ക് ദാരുണാന്ത്യം

Wait 5 sec.

കോഴിക്കോട് പേരാമ്പ്രയിൽ കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണിക്ക് ദാരുണാന്ത്യം. കക്കറമുക്ക് സ്വദേശി സോനയാണ് മരിച്ചത്. ഭർത്താവ് ലാലുവിന് ഗുരുതരമായി പൊള്ളലേറ്റു. ഓടിക്കൊണ്ടിരുന്ന കാറിനാണ് തീപിടിച്ചത്. ലാലുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഇരുവരും ആശുപത്രിയിൽ പോയിട്ട് കാറിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ലാലു പെട്ടെന്ന് പുറത്തിറങ്ങി പരിശോധിക്കുകയായിരുന്നു. ഇതിനിടെ കാർ പെട്ടെന്ന് ലോക്കായതിനാൽ ഗർഭിണിയായിരുന്ന സോനയ്ക്ക് പുറത്തിറങ്ങാൻ ക‍ഴിഞ്ഞില്ല. തുടർന്ന് വലിയ സ്ഫോടന ശബ്ദത്തോടെ കാർ പൊട്ടിത്തെറിക്കുകയായിരുന്നു.ALSO READ: വഴക്കിട്ടതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു; ഒൻപത് ദിവസങ്ങൾക്ക് ശേഷം ജീവനൊടുക്കി ഭർത്താവും, സംഭവം ഉത്തർപ്രദേശിൽശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സോനയെ രക്ഷിക്കാനായില്ല. പിന്നീട് ഫയർഫോഴ്സ് എത്തി പൂർണ്ണമായും തീ അണച്ചതിന് ശേഷമാണ് കാറിന്റെ പിൻസീറ്റിൽ നിന്ന് സോനയുടെ മൃതദേഹം കണ്ടെത്തിയത്.ALSO READ: ‘എയിംസിനായി കേരളം ഭൂമി കണ്ടെത്തിയിട്ടും പരിഗണിക്കാത്തത് പ്രതിഷേധാർഹം’; ഡോ. ജോൺ ബ്രിട്ടാസ് എം പിThe post ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കോ‍ഴിക്കോട് പേരാമ്പ്രയിൽ ഗർഭിണിക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.