റെയിൽവേ ഉദ്യോഗസ്ഥന്റെ വീട്ടിൽ മോഷണം നടത്തിയ അന്യസംസ്ഥാന മോഷ്ടാവ് പിടിയിൽ. കൊൽക്കത്ത സ്വദേശി മുഹമ്മദ് പർവേഷ് നാദിർ അലി ആണ് പൂജപ്പുര പോലീസിന്റെ പിടിയിലായത്. തൃശ്ശൂരിൽ നിന്ന് ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ കൊല്ലത്ത് വെച്ചാണ് പോലീസ് പിടികൂടിയത്.Also Read: പാരിയത്തുകാവിലെ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ ഉള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പി.രാജീവ്നേരത്തെ, പൂജപ്പുര അൻവർ ഗാർഡൻസിലെ റെയിൽവേ എൻജിനീയറുടെ വീട്ടിൽ ആണ് മോഷണം നടന്നത്. 10 ലക്ഷം രൂപയുടെ സ്വർണമാണ് മോഷണം പോയത്. സർക്കാർ ക്വാർട്ടേഴ്സുകളിൽ മോഷണം നടത്തുന്ന സംഘത്തിലെ അംഗമാണ് പ്രതി. ഇയാൾക്കെതിരെ തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കേസ് ഉണ്ട്.to be updated…The post റെയിൽവേ ഉദ്യോഗസ്ഥന്റെ വീട്ടിൽ മോഷണം: അന്യസംസ്ഥാന മോഷ്ടാവ് പിടിയിൽ appeared first on Kairali News | Kairali News Live.