ഷാർജ മുവേലയിൽ ഷിഫ മുവേല മെഡിക്കല്‍ സെന്‍റർ വെളളിയാഴ്ച പ്രവർത്തനം തുടങ്ങും. പ്രവാസികള്‍ക്കും സ്വദേശികൾക്കും താങ്ങാനാവുന്ന നിരക്കിൽ ആഗോള നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മെഡിക്കൽ സെന്‍ററില്‍ 22 വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ഗൈനക്കോളജി, പീഡിയാട്രിക്സ്, ഡെന്റൽ, ഡെർമറ്റോളജി, ഓർത്തോപീഡിക്, ജനറൽ മെഡിസിൻ, റേഡിയോളജി ഉൾപ്പെടെയുള്ള സമഗ്ര ചികിത്സാ വിഭാഗങ്ങളും അത്യാധുനിക ലാബ് സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഈ മാസം 31 വരെ എല്ലാ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെയും ഒപി കൺസൾട്ടേഷൻ പൂർണ്ണമായും സൗജന്യമാക്കിയതായി മാനേജ്‌മെന്‍റ് അറിയിച്ചു. യുഎഇയിലെ പ്രമുഖ ഇൻഷുറൻസ് കാർഡുകൾ എല്ലാം സ്വീകരിക്കുന്ന മെഡിക്കൽ സെന്‍റർ, ഷാർജ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിൽ 12 വർഷമായി ആരോഗ്യരംഗത്ത് സേവനം നടത്തുന്ന ഷിഫ ഗ്രൂപ്പിന്‍റെ പുതിയ സംരംഭമാണ്.