തമിഴകത്തിന്റെ മാത്രമല്ല, തെന്നിന്ത്യയുടെ തന്നെ സൂപ്പർ സ്റ്റാർ സൂര്യയുടെ തേരോട്ടമാണ് ഇപ്പോൾ ബോക്സോഫീസിലാകെ. സൂര്യയെ നായകനാക്കി ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുകയാണ്. സൂര്യയുടെ വമ്പൻ കംബാക്ക് ആണ് കറുപ്പെന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങൾ. ഇപ്പോഴിതാ സിനിമയുടെ കളക്ഷൻ റെക്കോർഡും പുറത്തുവന്നിരിക്കുകയാണ്.ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 161.04 കോടിയാണ് ഈ ചിത്രം വാരിക്കൂട്ടിയത്. ഇന്ത്യൻ ബോക്സ് ഓഫീസില്‍ നിന്ന് 110.04 കോടി ഗ്രോസാണ് ചിത്രം നേടിയത്. വിദേശ മാര്‍ക്കറ്റിൽ നിന്ന് 51 കോടിയും ചിത്രം നേടി. തമിഴ്‍നാട് ബോക്സ് ഓഫീസില്‍ നിന്നുള്ള കളക്ഷൻ 80 കോടി രൂപയാണ്.ALSO READ: ഉള്ളുതൊട്ട മോഹൻലാൽ കഥാപാത്രങ്ങളിലൂടെ… നിങ്ങളുടെ ഫേവറിറ്റുകളുമുണ്ടോ കൂട്ടത്തിൽ?15.50 കോടിയാണ് ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയത്. സൂര്യയുടെ ഏറ്റവും വലിയ തിയേറ്റർ കളക്ഷൻ സിങ്കം 2ന്റേതായിരുന്നു. ഇത് വെറും 4 ദിനം കൊണ്ട് മറികടക്കാൻ കറുപ്പ് സിനിമയ്ക്കായി. ഇപ്പോഴിതാ ചരിത്ര വിജയത്തിലേക്കും കുതിക്കുകയാണ് ചിത്രം. സൂര്യയ്ക്കൊപ്പം ഇന്ദ്രൻസും തൃഷയും അനഘയും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സൂര്യയും തൃഷയും ഒന്നിച്ചതെന്ന പ്രത്യേകതയുമുണ്ട് ഈ സിനിമയ്ക്ക്. സായ് അഭ്യങ്കറിൻ്റെ മ്യൂസിക്കും മികച്ച പ്രതികരണമാണ് നേടുന്നത്. നാട്ടി, സ്വാസിക, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരും ഈ സിനിമയിൽ പ്രധാന വേഷങ്ങളിലുണ്ട്.The post ഇത് സൂര്യയുടെ തകർപ്പൻ കംബാക്ക്! ബോക്സോഫീസിനെ വിറപ്പിച്ച് ‘കറുപ്പ്’, വാരിക്കൂട്ടിയത് എത്ര? appeared first on Kairali News | Kairali News Live.