മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; പൊലീസ് നടപടികളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം; ഡിജിപിയോട് മന്ത്രി രമേശ് ചെന്നിത്തല

Wait 5 sec.

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലിൽ പൊലീസ് നടപടികളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മൂന്ന് ദിവസത്തിനകം ഡിജിപിയുടെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല കത്ത് നൽകി.ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്ക് നല്‍കിയ കത്തിലാണ് പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖരന്‍ മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.ഈ വിഷയത്തില്‍ പൊലീസിന്റെ നടപടികളില്‍ എന്തെങ്കിലും പോരായ്മകളോ വീഴ്ചകളോ സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനും ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങള്‍ ഭാവിയില്‍ ഉണ്ടാകുന്ന പക്ഷം അത് പരിഹരിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.The post മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; പൊലീസ് നടപടികളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം; ഡിജിപിയോട് മന്ത്രി രമേശ് ചെന്നിത്തല appeared first on ഇവാർത്ത | Evartha.