ഇന്ധനവില വർദ്ധനവിലൂടെ രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ പ്രതിഷേധവുമായി എഐഡിഡബ്ല്യൂഎ കൺസ്ട്രക്ഷൻ ഇൻഡസ്ട്രി ഡെവലപ്പ്മെന്റ് കൗൺസിൽ. യുഎസിന്റെയും ഇസ്രയേലിന്റെയും അന്യായങ്ങളിൽ അകപ്പെട്ട് ദുരിതത്തിലായ ജനതയ്ക്ക് മേൽ അമിത സാമ്പത്തിക ബാധ്യതയാണ് ഇന്ധനവില വർദ്ധനവിലൂടെ കേന്ദ്രം ചുമത്തുന്നതെന്ന് എഐഡിഡബ്ല്യൂഎ പറ‍ഞ്ഞു.ഇന്ധനവിലയിലുണ്ടായ വർദ്ധനവ് അവശ്യസാധനങ്ങളുടെ വർദ്ധനവിലേക്കും പൊതുഗതാഗത സംവിധാനങ്ങളിലെ ചാർജുകളുടെ വർദ്ധനവിലേക്കും നയിക്കും. ഇതിലൂടെ സംഭവിക്കുന്ന പണപെരുപ്പം അരികുവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെയും സ്ത്രീകളുടെയും ജീവിതം അവതാളത്തിലാക്കും. നഗരങ്ങളിലെ ജീവിതച്ചെലവ് വർദ്ധിച്ചതോടെ നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് വീടുകളിലേക്ക് മടങ്ങിയതായും എഐഡിഡബ്ല്യൂഎ പറഞ്ഞു.ALSO READ; ഇന്ധനവില വർദ്ധനവ്; രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്പണപെരുപ്പത്തിൽ ജനങ്ങൾക്ക് തുണയാവേണ്ടന്ന സർക്കാർ എന്നാൽ, അതിന് മുതിരാതെ സാമ്പത്തിക പ്രതിസന്ധിയുടെ അമിതഭാരം ജനങ്ങൾക്ക് മേൽ കെട്ടിവയ്ക്കുകയാണ്. അന്യായമായ ഇന്ധനവില വർദ്ധനവിൽ ഉടൻ മാറ്റം വരുത്തണമെന്ന് എഐഡിഡബ്ല്യൂഎ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.ഈ ജനദ്രോഹനയങ്ങളിൽ മാറ്റം കൊണ്ടുവരാനുള്ള അടിയന്തര നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും എഐഡിഡബ്ല്യൂഎ ആവശ്യപ്പെട്ടു. ഇതിനെതിരെ സംയുക്തമായി സമരത്തിറങ്ങാനും പ്രതിഷേധിക്കാനും മുഴുവൻ പ്രവർത്തകരോടും എഐഡിഡബ്ല്യൂഎ ആഹ്വാനം ചെയ്തു.The post ‘ഇന്ധനവില വർധനവിലൂടെ കേന്ദ്രം ജനങ്ങൾക്ക് മേൽ ചുമത്തുന്നത് അമിത സാമ്പത്തികഭാരം’: പ്രതിഷേധവുമായി എഐഡിഡബ്ല്യൂഎ appeared first on Kairali News | Kairali News Live.