ഗവൺമെൻറ് മാറി എന്നതിൻ്റെ പേരിൽ അതിക്രൂരമായ നടപടിയാണ് പാര്യത്ത് കാവിൽ ഉണ്ടായത്; സാധാരണക്കാരുടെ കൂടെ പാർട്ടിയുണ്ടാകും: പി രാജീവ്

Wait 5 sec.

ഒരു ഗവൺമെൻറ് മാറി എന്നതിൻ്റെ പേരിൽ മാത്രം അതി ക്രൂരമായ നടപടിയാണ് പാര്യത്ത് കാവിൽ ഉണ്ടായതെന്ന് പി രാജീവ്. പൊലീസ് നരനായാട്ടിനെതിരെ പാര്യത്ത് കാവിൽ സി പി ഐ എമ്മിൻ്റെ നേതൃത്വത്തിൽ നടന്ന പാര്യത്ത്കാവ് നഗർ സംരക്ഷണ സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടത്തെ കുടുംബങ്ങൾക്കു വേണ്ടി മുൻ എം എൽ എ പി വി ശ്രീനിജിൻ ശക്തമായ ഇടപെടലുകളാണ് നടത്തിയത് .പുനരധിവാസത്തിൻ്റെ സാധ്യതകൾ മുൻ സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ ഇവിടത്തന്നെ താമസിക്കണം എന്നായിരുന്നു കുടുംബങ്ങളുടെ ആഗ്രഹം.ബലപ്രയോഗം പാടില്ല എന്നും മുൻ സർക്കാർ തീരുമാനിച്ചിരുന്നു. സർവ്വേ നടപടികൾ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.Also read: പാരിയത്ത് കാവ് കുടിയൊഴിക്കൽ: ഇന്നലെ കണ്ടത് മുത്തങ്ങയിൽ നടന്നതിന് സമാനമായ സംഭവങ്ങൾ; എം വി ​ഗോവിന്ദൻ മാസ്റ്റർഎന്നാൽ നടപടികൾ പൂർത്തിയാകും മുൻപ് പുതിയ സർക്കാർ ബലപ്രയോഗം നടത്തുകയായിരുന്നു. ഇടതു സർക്കാർ തുടങ്ങിവെച്ച പ്രശ്നപരിഹാരം തുടരണം അതുവരെ ഒരുതരത്തിലുള്ള പൊലീസ് നടപടിയും അനുവദിക്കില്ലെന്നും പി രാജീവ് പറഞ്ഞു. സാധാരണക്കാരായ ജനങ്ങളുടെ കൂടെ എന്നും ഈ പാർട്ടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.The post ഗവൺമെൻറ് മാറി എന്നതിൻ്റെ പേരിൽ അതിക്രൂരമായ നടപടിയാണ് പാര്യത്ത് കാവിൽ ഉണ്ടായത്; സാധാരണക്കാരുടെ കൂടെ പാർട്ടിയുണ്ടാകും: പി രാജീവ് appeared first on Kairali News | Kairali News Live.