ആരാണ് ശരിക്കുമുള്ള പ്രതിപക്ഷമെന്ന് നിയമസഭാ സമ്മേളനം തുടങ്ങുമ്പോള്‍ കേരളം കാണുമെന്ന് വ്യക്തമാക്കി ബിജെപി നേതാവ് വി മുരളീധരന്‍. കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ച വി മുരളീധരന്‍, എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.“ഞങ്ങളായിരിക്കും യഥാര്‍ഥ പ്രതിപക്ഷം. ബാക്കിയുള്ളവര്‍ കപട പ്രതിപക്ഷമാണോ അല്ലയോ എന്ന് സഭാ നടപടികള്‍ തുടങ്ങുമ്പോള്‍ വ്യക്തമാകും. ഇത്രയും നാളും ഇരുമുന്നണികളും അപ്പുറത്തും ഇപ്പുറത്തുമായി ഇരുന്ന് പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിച്ചത്. ഇനി അതൊന്നും നടക്കില്ല. ഭാരതീയ ജനതാ പാര്‍ട്ടി നാടിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിച്ചായിരിക്കും പ്രവര്‍ത്തിക്കുക.കേരളത്തിന്റെ വികസനത്തിനായിരിക്കും ഞങ്ങളുടെ രാഷ്ട്രീയം,” എന്നാണ് വി മുരളീധരന്‍ പറഞ്ഞത്.ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മൂന്ന് മണ്ഡലങ്ങളിലാണ് വിജയം നേടിയത്. കഴക്കൂട്ടത്തിന് പുറമെ ചാത്തന്നൂരും നേമവും എന്‍ഡിഎ സ്വന്തമാക്കി. ചാത്തന്നൂരില്‍ ഗോപകുമാറും നേമത്ത് രാജീവ് ചന്ദ്രശേഖറും വിജയിച്ചു.The post ആരാണ് ശരിക്കുമുള്ള പ്രതിപക്ഷമെന്ന് നിയമസഭാ സമ്മേളനം തുടങ്ങുമ്പോള് കേരളം കാണും: വി മുരളീധരന് appeared first on ഇവാർത്ത | Evartha.