ചക്കയിടാന്‍ കയറിയ ഗൃഹനാഥന്‍ പ്ലാവില്‍ നിന്ന് വീണു മരിച്ചു; സംഭവം പാലക്കാട് ശ്രീകൃഷ്ണപുരത്ത്

Wait 5 sec.

പാലക്കാട്| പാലക്കാട് ചക്കയിടാന്‍ കയറിയ ഗൃഹനാഥന്‍ പ്ലാവില്‍ നിന്ന് വീണു മരിച്ചു. ശ്രീകൃഷ്ണപുരം കോട്ടപ്പുറം കൂടംതൊടി സുരേഷ് കുമാറാണ് മരിച്ചത്. 57 വയസ്സായിരുന്നു. രാവിലെ 9 മണിക്കാണ് സംഭവം. ചക്കയിടാന്‍ പ്ലാവില്‍ കയറിയപ്പോള്‍ പെട്ടെന്ന് ബാലന്‍സ് തെറ്റി താഴേക്ക് വീഴുകയായിരുന്നു.പ്ലാവില്‍ ചുവട്ടിലെ കല്ലില്‍ തല തട്ടി ഗുരുതരമായി പരുക്കേറ്റ സുരേഷ് കുമാറിനെ ഉടന്‍തന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കുടുംബത്തിന് കൈമാറും.Content Highlights:A 57-year-old man died after falling from a jackfruit tree in Palakkad. The deceased has been identified as Suresh Kumar from Kottapuram, Sreekrishnapuram. The incident occurred around 9 AM when he lost his balance and fell onto a stone beneath the tree. Although he was rushed to a private hospital in Vattambalam with severe head injuries, his life could not be saved.