യുഡ‍ിഎഫ് സർക്കാർ സത്യപ്രതി‍ജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളിൽ പാവപ്പെട്ട ജനങ്ങൾക്ക് നേരെ കടന്നാക്രമണം നടത്തിയെന്നും മുത്തങ്ങയിൽ നടന്ന പോലെയുള്ള പൊലീസ് ക്രൂരതയാണ് ഇന്നലെ പാരിയത്ത് കാവിൽ നടന്നതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ. പട്ടയം ഇല്ലാത്ത പുറമ്പോക്കിൽ താമസിക്കുന്ന എല്ലാവർക്കും പട്ടയം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പാവപ്പെട്ട മനുഷ്യരെ ക്രൂര മർദ്ദനത്തിന് വിധേയമാക്കി ഒഴിപ്പിക്കാനുള്ള നടപടിയാണ് ഉണ്ടായത്. കേസിൽ ഗവൺമെന്റ് കക്ഷിയല്ലെന്നും സ്വകാര്യ അപേക്ഷയെ അടിസ്ഥാനപ്പെടുത്തിയാണ് കോടതിയുമായ ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം ഉയർന്നു വന്നതെന്നും ഇത് പരിഹരിക്കാനാണ് എൽ ഡി എഫ് സർക്കാർ ശ്രമിച്ചുകൊണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധിയുടെ മറവിൽ കുടുംബങ്ങളെ കടന്നാക്രമിക്കാനുള്ള ശ്രമമാണ് നടന്നത്.Also read: പാരിയത്ത് കാവിൽ സതീശൻ സർക്കാരിൻ്റെ ക്രൂരത; ജനകീയ സമരങ്ങളോട് മുഖം തിരിച്ച യു ഡി എഫ്ജനങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് പൊലീസിന് പിൻവാങ്ങേണ്ടി വന്നത്. സി പി ഐ എമ്മും എൽഡിഎഫും ശക്തമായ പ്രതിരോധം തീർക്കുംമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി കമ്മിറ്റികളിലെ വിമർശനങ്ങളെപ്പറ്റി പത്രത്തിലും ചാനലിലും വരുന്ന വാർത്ത വസ്തുതാപരമെന്ന് ആരും ധരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിമർശനങ്ങളുണ്ടെങ്കിൽ അത് സ്വീകരിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.The post പാരിയത്ത് കാവ് കുടിയൊഴിക്കൽ: ഇന്നലെ കണ്ടത് മുത്തങ്ങയിൽ നടന്നതിന് സമാനമായ സംഭവങ്ങൾ; എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.