കോൺ​ഗ്രസും ഫ്ലക്സും… രമേശ്‌ ചെന്നിത്തലയുടെ ഫ്ലക്സ് വെച്ച കോൺ​ഗ്രസ് നേതാവിൻ്റെ മുഖം ഫ്ലക്സിൽ നിന്നും വെട്ടി മാറ്റി

Wait 5 sec.

ആഭ്യന്തര വകുപ്പ് മന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് തിരുവല്ല ടൗണിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡിലെ കോൺ​ഗ്രസ് നേതാവിൻ്റെ തല വെട്ടി മാറ്റി. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അഭിവാദ്യമർപ്പിച്ച് എസ് സി എസ് ട്രാഫിക് സിഗ്നലിന് മുന്നിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡിലുള്ള കോൺഗ്രസ് നേതാവിന്റെ മുഖമാണ് മുറിച്ചു മാറ്റിയ നിലയിൽ കണ്ടത്. ബുധനാഴ്ചയാണ് സംഭവം ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്.തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം മുറുകിയിരുന്നു. കോൺഗ്രസിലെ ഗ്രൂപ്പ് പോര് ശക്തമാകുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള സംഭവമുണ്ടായത് എന്നും ടൗണിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചാൽ കുറ്റക്കാരെ കണ്ടെത്താൻ ആകും എന്നാണ് പ്രദേശവാസികൾ പറയുന്നത്. കോൺ​ഗ്രസിൽ വലിയ പ്രശ്നങ്ങളായിരുന്നു മുഖ്യമന്ത്രി പദത്തെച്ചൊല്ലിയും മന്ത്രിസ്ഥാനത്തെച്ചൊല്ലിയും നടന്നത്.Also read: ആലിം​ഗന വിവാദത്തിൽ മാപ്പ് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്; വിജയലഹരിയിൽ പരിസര ബോധം മറന്നുകെസി വേണു​ഗോപാൽ വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരാണ് കോൺ​ഗ്രസിൽ മുഖ്യമന്ത്രിപ്പോരിൽ ഉണ്ടായിരുന്നത്. ഇവരെ അനുകൂലിച്ച് പ്രവർത്തകരും രം​ഗത്തെത്തി. ചേരി തിരിഞ്ഞ ആക്രമണ​ങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു. ഇതിൻ്റെ ബാക്കി പത്രം കൂടിയാണ് തിരുവല്ലയിൽ ഇപ്പോൾ അരങ്ങേറിയിരിക്കുന്നത്.The post കോൺ​ഗ്രസും ഫ്ലക്സും… രമേശ്‌ ചെന്നിത്തലയുടെ ഫ്ലക്സ് വെച്ച കോൺ​ഗ്രസ് നേതാവിൻ്റെ മുഖം ഫ്ലക്സിൽ നിന്നും വെട്ടി മാറ്റി appeared first on Kairali News | Kairali News Live.