പ്ലസ്ടു ഫലം കാത്തിരിക്കുകയാണോ ? എഞ്ചീനീയറിം​ഗ് ബിരുദം നേടി ആർമിയിൽ ഓഫീസറാവാൻ അവസരം

Wait 5 sec.

ഇന്ത്യൻ ആർമിയിൽ ടെക്നിക്കൽ എൻട്രി സ്കീമിൽ സ്ഥിരം കമ്മീഷൻ തസ്തികയിൽ നിയമനത്തിനുള്ള കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിതരായ യുവാക്കൾക്ക് അവസരം. ഓൺലൈനായി ജൂൺ 12 വരെ അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പത്താം ക്ലാസ് പാസായിരിക്കണമെന്നത് ആണ് പ്രാഥമിക യോ​ഗ്യത.മൂന്ന് വിഷയത്തിലും ആകെ 60 ശതമാനം മാർക്ക് വേണം. രണ്ടാം വർഷ പരീ​ക്ഷയുടെ മാർക്ക് ആണ് പരി​ഗണിക്കുന്നത്. കൂടാതെ 2026 ജെഇഇ മെയിൻ പരീക്ഷയുടെ മെയിൻ പേപ്പർ 1 സ്കോർ നേടിയിരിക്കണം. 2027 ജനുവരി ഒന്ന് പതിനാറര വയസിൽ കുറയുവാനോ പത്തൊമ്പത് വയസിൽ കൂടാനോ പാടില്ല. നാലു വർഷം പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥിയ്ക്ക് എൻജീയറിങ് ബിരുദം അവാർഡ് ചെയ്യും.ALSO READ; ഏഴാം ക്ലാസ് ജയിച്ചവർക്ക് അവസരം, സർക്കാർ സർവീസിൽ ജോലി നേടാംമൂന്ന് വർഷം ട്രെയിനിങ് പൂർത്തിയാക്കുന്നവർക്ക് മാസം 51,600 രൂപയോളം സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനം പൂർത്തിയാക്കുമ്പോൾ ലഫ്ന്റനന്റ് റാങ്കിൽ കമ്മീഷൻ ലഭിക്കും. 2026 ജെഇഇ മെയിൻ പരീക്ഷയുടെ മെയിൻ പേപ്പർ 1ന്റെ അടിസ്ഥാാനത്തിൽ ആയിരിക്കും രണ്ടാം ഘട്ടത്തിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യുക. ഇന്റർവ്യൂ രണ്ട് ഘട്ടമായി നടക്കും. മെഡിക്കൽ പരിശോധനയുണ്ടാവും.The post പ്ലസ്ടു ഫലം കാത്തിരിക്കുകയാണോ ? എഞ്ചീനീയറിം​ഗ് ബിരുദം നേടി ആർമിയിൽ ഓഫീസറാവാൻ അവസരം appeared first on Kairali News | Kairali News Live.