ഇടുക്കിക്ക് ഒരു മന്ത്രി വേണം എന്നായിരുന്നു ആഗ്രഹം’; അതൃപ്തിയിലുറച്ച് ഡീൻ കുര്യാക്കോസ്

Wait 5 sec.

യു ഡി എഫ് മന്ത്രി സഭയിൽ മന്ത്രിമാരെ തീരുമാനിച്ചെങ്കിലും ഇതുവരേയും കോൺ​ഗ്രസിലെ അതൃപ്തി തീർന്നിട്ടില്ല. മന്ത്രിമാരെ തീരുമാനിച്ചതിൽ അതൃപ്തിയിൽ ഉറച്ച് നിൽക്കുകയാണ് ഡീൻ കിരിയാക്കോസ്. ഇടുക്കിക്ക് ഒരു മന്ത്രി വേണമെന്നതായിരുന്നു ആ​ഗ്രഹം.ഇടുക്കിക്ക് മന്ത്രിയെ ലഭിക്കാത്തത് ദൗർഭാഗ്യകരമാണെന്നും മന്ത്രിയുണ്ടായിരുന്നു എങ്കിൽ കുറച്ചുകൂടെ മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ കൊണ്ടുപോകാമായിരുന്നുവെന്നും ഡീൻ കുര്യാക്കോസ് എം പി ഡൽ​ഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരായ ഇടുക്കി ഡിസിസി പ്രസിഡൻ്റിൻ്റെ പരമർശം ദൗർഭാഗ്യകരമാണെന്നും വിഷയം പാർട്ടി ഉന്നത നേതൃത്വം പരിശോധിക്കട്ടെയെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. താൻ ആർക്കെതിരെയും പരസ്യ പ്രസ്താവന നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.Also read: കോൺ​ഗ്രസും ഫ്ലക്സും… രമേശ്‌ ചെന്നിത്തലയുടെ ഫ്ലക്സ് വെച്ച കോൺ​ഗ്രസ് നേതാവിൻ്റെ മുഖം ഫ്ലക്സിൽ നിന്നും വെട്ടി മാറ്റിവലിയ പ്രശ്നങ്ങളാണ് മുഖ്യമന്ത്രിയെച്ചൊല്ലിയും മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിലും വകുപ്പ് വിഭജിക്കുന്നതിലും യു ഡി എഫിൽ നടന്നത്. നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും ലക്ഷകണക്കിന് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലായെന്നും അദ്ദേഹം പറഞ്ഞു.The post ഇടുക്കിക്ക് ഒരു മന്ത്രി വേണം എന്നായിരുന്നു ആഗ്രഹം’; അതൃപ്തിയിലുറച്ച് ഡീൻ കുര്യാക്കോസ് appeared first on Kairali News | Kairali News Live.