പൊള്ളുന്ന പെട്രോൾ വിലയിൽ പേടിയുണ്ടോ? ഇന്ധനക്ഷമത വർദ്ധിപ്പിക്കാൻ ഈ ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ

Wait 5 sec.

രാജ്യത്തെ പ്രതിസന്ധിയിലാക്കി കൊണ്ട് ഇന്ധനവിലയിൽ വൻ വർദ്ധനവാണ് കേന്ദ്രം വരുത്തിയിരിക്കുന്നത്. ഈ വില വർദ്ധനവിൽ സാധാരണക്കാരന്റെ പോക്കറ്റ് കീറുമെന്ന് ഉറപ്പാണ്. കാറിന്റെ ഇന്ധനക്ഷമത വർദ്ധിപ്പിക്കുകയാണ് വാഹന ഉടമകളുടെ മുന്നിൽ ഇനിയുള്ള ഒരേയൊരു പോംവഴി. വാഹനങ്ങളിലെ ചില തകരാറുകളോ നമ്മുടെ ഡ്രൈവിംഗ് ശീലത്തിലെ ചില അപാകതകളും ആവാം മികച്ച ഇന്ധനക്ഷമത നൽകുന്നതിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നത്.വാഹനത്തിന്റെ ടയറുകളിലുള്ള സമ്മർദ്ദമാണ് ഇന്ധനക്ഷമതയിൽ നിന്ന് നിങ്ങളുടെ വാഹനത്തെ പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം. വായു നിറയ്ക്കാത്ത ടയറുകൾ റോളിംഗ് റെസിസ്റ്റൻസ് വർദ്ധിപ്പിക്കുകയും, എഞ്ചിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു ഇതുവഴി എഞ്ചിൻ കൂടുതൽ പണിയെടുക്കേണ്ടി വരികയും ഇന്ധനം കൂടുതലായി ഉപയോഗിക്കുകയും ചെയ്യുന്നു. ശരിയായി വായു നിറച്ച ടയറുകൾ നന്നായി മെച്ചപ്പെട്ട ഇന്ധനക്ഷമത നൽകും.ALSO READ; ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ പ്ലാനുണ്ടോ? ഈ 5 കാര്യങ്ങൾ മനസിലുണ്ടാകണംനന്നായി പരിപാലിക്കുന്ന എഞ്ചിൻ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുകയും കുറവ് ഇന്ധനം ഉപയോഗിക്കുകയും ചെയ്യുന്നു. മോശം എഞ്ചിൻ ഓയിലുകൾ അടഞ്ഞു പോയ ഫിൽട്ടറുകൾ എന്നിവ എഞ്ചിൻ കാര്യക്ഷമത കുറയ്ക്കുകയും ഉയർന്ന ഇന്ധന ഉപഭോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നതിൽ എയർ ഫിൽറ്ററുകൾ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. അടഞ്ഞിരിക്കുന്ന എയർ ഫിൽറ്റർ എഞ്ചിനിലേക്കുളള വായുസഞ്ചാരം കുറയ്ക്കുന്നു. കൃത്യമായ ഇടവേളകളിൽ എയർഫിൽറ്റർ മാറ്റുന്നതും മൈലൈജിനെയും എഞ്ചിന്റെ പെർഫോമൻസിനും ഗുണം ചെയ്യും.ഉചിതമായ എഞ്ചിൻ ഓയിലുകൾ തിരഞ്ഞെടുക്കേണ്ടതും പരമപ്രധാനമാണ്. ഉയർന്ന നിലവാരമുള്ള എഞ്ചിൻ ഓയിലുകൾ പ്രവർത്തനം സുഗമമാക്കുകയും വാഹനത്തിന്റെ ഇന്ധനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആധുനിക വാഹനങ്ങളിൽ ശരിയായ ഓയിലുകൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.The post പൊള്ളുന്ന പെട്രോൾ വിലയിൽ പേടിയുണ്ടോ? ഇന്ധനക്ഷമത വർദ്ധിപ്പിക്കാൻ ഈ ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ appeared first on Kairali News | Kairali News Live.