റോഡ്രി മുതൽയമാൽ വരെ! ഫിഫ ലോകകപ്പിനുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിച്ച് സ്പെയിൻ

Wait 5 sec.

ഉടൻ ആരംഭിക്കുന്ന ഫിഫ ലോകകപ്പിനുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു മുൻ ജേതാക്കളായ സ്പെയിൻ. പരിചയ സമ്പന്നരായ സീനിയർ താരങ്ങളും ചോരത്തിളപ്പുള്ള യുവതാരങ്ങളും ചേർന്ന സംഘത്തെയാണ് സ്പാനിഷ് പട അമേരിക്കയിൽ കൊണ്ടുപോകുന്നത്.2024 ബാലോൻ ഡി ഓർ ജേതാവായ റോഡ്രിയും ബാഴ്‌സലോണയുടെ പ്രതിഭാധനനായ യുവ വിങ്ങർ ലാമിൻ യമാലുമാണ് ടീമിലെ ശ്രദ്ധാ കേന്ദ്രങ്ങൾ. പ്രമുഖ താരങ്ങളായ ബാഴ്‌സലോണയുടെ പെഡ്രി , ഗാവി എന്നിവരും ടീമിൽ ഇടം പിടിച്ചു. ഈ പ്രാഥമിക ടീമിൽ നിന്നും അധികം വൈകാതെ അവസാന സ്‌ക്വാഡിനെ ടീം പ്രഖ്യാപിക്കും. താരങ്ങളുടെ ഫിറ്റ്നസ് നിലയും ഫോമും അടിസ്ഥാനമാക്കി ആയിരിക്കും അവസാന സ്‌ക്വാഡിനെ പ്രഖ്യാപിക്കുക.Also Read: ഗ്രീസ്മാനും കാമവിംഗയും പുറത്ത് തന്നെ! ലോകകപ്പിനുള്ള ഫ്രഞ്ച് ടീമിൽ എംബാപ്പെയും ഡെംബെലെയുംജൂൺ 15 ന് തങ്ങളുടെ ആദ്യ പോരാട്ടത്തിന് ഇറങ്ങുന്ന സ്പാനിഷ് പടയുടെ ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികൾ സൗദി അറേബ്യ, ഉറുഗ്വേ, കേപ് വെർഡെ എന്നിവരാണ്. സൗദി അറേബ്യ, ഉറുഗ്വേ, കേപ് വെർഡെ എന്നിവരുമായി സമനിലയിൽ പിരിഞ്ഞ ലാ റോജ ഫ്യൂരിയ ജൂൺ 15 ന് കേപ് വെർഡെയ്‌ക്കെതിരെയാണ് അവരുടെ പ്രചാരണം ആരംഭിക്കുന്നത്.The post റോഡ്രി മുതൽ യമാൽ വരെ! ഫിഫ ലോകകപ്പിനുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിച്ച് സ്പെയിൻ appeared first on Kairali News | Kairali News Live.