വാഷിങ്ടൺ പോസ്റ്റിന്‍റെ ഗ്ലോബൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കൗൺസിലിൽ മലയാളിയായ അദീപ് അഹമ്മദും

Wait 5 sec.

പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ വാഷിങ്ടൺ പോസ്റ്റിന്‍റെ ഗ്ലോബൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) അഡ്വൈസറി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി വ്യവസായിയും ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡിയുമായ അദീപ് അഹമ്മദ്. മാധ്യമ രംഗത്തും ബിസിനസ് മേഖലയിലും കൃത്രിമ ബുദ്ധി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള തന്ത്രപരമായ തീരുമാനങ്ങൾ രൂപീകരിക്കുന്ന അന്താരാഷ്ട്ര സമിതിയിലേക്കാണ് നിയമനം.ലോകമെമ്പാടുമുള്ള പ്രമുഖ ബിസിനസ്സ് മേധാവികളും സാങ്കേതിക വിദഗ്ധരുമാണ് ഈ കൗൺസിലിൽ ഉള്ളത്. ഗൾഫ് മേഖലയിൽ നിന്ന് ഈ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ബിസിനസുകാരിൽ ഒരാളാണ് അദീബ് അഹമ്മദ്. ആഗോള തലത്തിൽ ബിസിനസ് രംഗത്ത് നൂതന സാങ്കേതിക വിദ്യകളും ഡിജിറ്റൽ പരിവർത്തനങ്ങളും വിജയകരമായി നടപ്പിലാക്കിയ വ്യക്തി എന്ന നിലയിലാണ് അദീപ് അഹമ്മദിനെ ഈ പദവിയിലേക്ക് പരിഗണിച്ചത്.ALSO READ: വെയിലത്ത് വാടി പണിയെടുക്കേണ്ടി വരില്ല; കുവൈറ്റിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ജോലി സമയ ക്രമീകരണം ജൂൺ ഒന്നു മുതൽമാധ്യമ പ്രവർത്തനത്തിലും ബിസിനസ് വളർച്ചയിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ എങ്ങനെയെല്ലാം ഉത്തരവാദിത്തത്തോടെയും ഫലപ്രദമായും ഉപയോഗിക്കാം എന്ന് പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കുന്ന ആഗോള വിദഗ്ധരുടെ സമിതിയാണിത്. വാഷിങ്ടൺ പോസ്റ്റിന്‍റെ എഐ കൗൺസിലിൽ അംഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് അദീപ് അഹമ്മദ് പ്രതികരിച്ചു. വിവിധ മേഖലകളെ മാറ്റിമറിക്കാൻ എഐ സാങ്കേതികവിദ്യയ്ക്ക് വലിയ ശേഷിയുണ്ടെന്നും അത് ശരിയായ രീതിയിൽ ഉപയോഗിക്കാൻ ഈ സമിതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.അദീബ് അഹമ്മദിന്റെ നേതൃത്വത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ജിസിസി, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യാ പസഫിക് മേഖലകളിൽ അതിവേഗം വളരുന്ന മുൻനിര സാമ്പത്തിക സേവന ഗ്രൂപ്പുകളിലൊന്നായി മാറിയിട്ടുണ്ട്. ക്രോസ്-ബോർഡർ പേയ്‌മെന്റുകൾ, ഫിൻടെക് ഇന്നൊവേഷൻ, ഡിജിറ്റൽ സാമ്പത്തിക ഉൾപ്പെടുത്തൽ എന്നിവയിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.The post വാഷിങ്ടൺ പോസ്റ്റിന്‍റെ ഗ്ലോബൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കൗൺസിലിൽ മലയാളിയായ അദീപ് അഹമ്മദും appeared first on Kairali News | Kairali News Live.