മഹാരാഷ്ട്രയിൽ രണ്ട് പേർ മാളിൽ തോക്കുമായെത്തി വെടിയുതിർത്തു; ലോറൻസ് ബിഷ്ണോയി സംഘമോ പിന്നിൽ?

Wait 5 sec.

മഹാരാഷ്ട്രയിൽ മാളിൽ തോക്കുധാരികളുടെ ആക്രമണം. പിംപ്രി ചിഞ്ച്‌വാഡിലുള്ള ഒരു ഫർണിച്ചർ മാളിലാണ് ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർത്തതായി പരാതി ഉയർന്നത്.വെള്ളിയാഴ്ച രാത്രി 9ഓടെയാണ് സംഭവം നടക്കുന്നത്. റാവെറ്റ് പ്രദേശത്തെ എജെ ഫർണിച്ചർ മാളിലാണ് ഇവർ ആക്രമിച്ചത്. ഒന്നിലധികം തവണ അക്രമികൾ വെടിയുതിർത്തുവെന്നും മാളിന്റെ മുൻഭാഗത്തെ ഗ്ലാസുകൾതകർത്തുവെന്നുമാണ് പൊലീസ് നൽകുന്ന വിവരങ്ങൾ.ALSO READ: ഉന്നാവോ ബലാത്സംഗ കേസ്; ബിജെപി എംഎൽഎയുടെ ജീവപര്യന്തം റദ്ദാക്കിയ നടപടി മരവിപ്പിച്ചുഅതേസമയം ആക്രമണത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയി സംഹത്തിലുൾപ്പെട്ടവരാണെന്ന് അഭ്യൂഹങ്ങൾ ഉയരുകയാണ്. ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ളവർ എന്ന തരത്തിൽ സോഷ്യൽ മീഡിയ പോസ്റ്റുകൾ വന്നിരുന്നു. ആർസൂ ബിഷ്‌ണോയിയും ശുഭം ലോങ്കറും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന്റെ സ്‌ക്രീൻഷോട്ട് പൊലീസ് പരിശോധിച്ച് വരികയാണ്. വെടിവയ്പ്പിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്ഥാപന ഉടമയ്ക്ക് ഒരു ഭീഷണി ഫോൺ കോൾ ലഭിച്ചിരുന്നതായും പൊലീസ് പറയുന്നുണ്ട്. ബിഎൻഎസ് ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.The post മഹാരാഷ്ട്രയിൽ രണ്ട് പേർ മാളിൽ തോക്കുമായെത്തി വെടിയുതിർത്തു; ലോറൻസ് ബിഷ്ണോയി സംഘമോ പിന്നിൽ? appeared first on Kairali News | Kairali News Live.