സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നു; പുതുക്കിയ നിരക്ക് മെയ് 21 മുതൽ

Wait 5 sec.

തിരുവന്തപുരം| സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരും. ഈ മാസം 21 മുതല്‍ പുതുക്കിയ വില നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനം. വരും ദിവസങ്ങളില്‍ ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഈ വിലവര്‍ധനവിന് ഔദ്യോഗികമായി അംഗീകാരം നല്‍കും.ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് മില്‍മ പാല്‍ വില വര്‍ധിപ്പിക്കുന്നത്. ഏപ്രിലില്‍ ചേര്‍ന്ന യോഗത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.സര്‍ക്കുലര്‍ റെസല്യൂഷന്‍ വഴി വില വര്‍ധന പാസാക്കാന്‍ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും ബോര്‍ഡ് അംഗങ്ങളിലെ എട്ട് പേര്‍ മാത്രമാണ് ഉത്തരവില്‍ ഒപ്പിട്ടത്. 18 അംഗങ്ങളുള്ള ഡയറക്ടര്‍ ബോര്‍ഡിലെ 8 പേര്‍ മാത്രമാണ് സര്‍ക്കുലറില്‍ ഒപ്പിട്ടത്.പുതുക്കിയ വര്‍ധനപ്രകാരമുള്ള തുകയുടെ 83.75 ശതമാനം വിഹിതവും (ലിറ്ററിന് 3.33 രൂപ വീതം) കര്‍ഷകരിലേക്ക് നേരിട്ടെത്തും. ബാക്കി തുകയില്‍ 6.25 ശതമാനം വീതം ക്ഷീര സഹകരണ സൊസൈറ്റികള്‍ക്കും ഡീലര്‍മാര്‍ക്കും നല്‍കും. 2.5 ശതമാനം മില്‍മയ്ക്കും 0.75 ശതമാനം കര്‍ഷക ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും.പാലിന് വില കൂടുന്നതോടെ മില്‍മ വിപണിയിലെത്തിക്കുന്ന തൈര്, നെയ്യ്, പേഡ അടക്കമുള്ള മറ്റ് അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ആനുപാതികമായി വില വര്‍ധിച്ചേക്കും.content highlightsThe price of Milma milk in Kerala is set to increase by four rupees per liter starting from May 21. The official approval for the price hike will be finalized in the upcoming Milma director board meeting. Out of the increased amount, 83.75 percent will go directly to the dairy farmers, while the remaining share will be distributed among societies, dealers, and welfare funds. Prices of other related Milma products like curd, ghee, and peda are also expected to rise proportionally.