ലീഗിന് അഞ്ച് മന്ത്രി സ്ഥാനം ഉറപ്പ്; ഇനി കോൺഗ്രസിലെ മുസ്ലിം മുഖം ആര്? പിന്നാമ്പുറ നീക്കങ്ങൾ ചൂടുപിടിക്കുന്നു

Wait 5 sec.

വിഡി സതീശൻ നയിക്കുന്ന യുഡിഎഫ് മന്ത്രിസഭയിൽ സ്ഥാനമുറപ്പിക്കാൻ കോൺഗ്രസ് നേതാക്കൾക്കിടയിൽ പോര് തുടരുന്നു. മുസ്ലിം ലീഗ് അഞ്ചു മന്ത്രി സ്ഥാനങ്ങൾ ഉറപ്പിച്ചതോടെ കോൺഗ്രസിൽ നിന്നും മുസ്ലിം വിഭാഗത്തിൽ പെട്ട ഒരൊറ്റ എംഎൽഎയ്ക്ക് മാത്രമേ മന്ത്രി സ്ഥാനം ലഭിക്കുകയുള്ളു എന്നതാണ് മത്സരം വർധിപ്പിക്കുന്നത്.Also Read: മുഹമ്മദ് റിയാസിനും ഭാര്യക്കുമെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളികോൺഗ്രസിൽ നിന്നും അൻവർ സാദത്ത്, ടി സിദ്ദിഖ്, ഷാനിമോൾ ഉസ്മാൻ എന്നിവരിൽ ഒരാൾക്കായിരിക്കും നറുക്ക് വീഴുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അൻവർ സാദത്തിനായി രമേശ് ചെന്നിത്തല സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം വയനാടിനല്ല പ്രാതിനിധ്യം എന്ന നിലയിൽ സിദ്ദിഖും വനിതാ എന്ന പരിഗണനയിൽ ഷാനിമോൾ ഉസ്മാനും ചർച്ചകളിൽ ഇടം പിടിക്കുന്നു. ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ പ്രാഥമിക ധാരണയായതിനാൽ നാളെ 9 മണിക്ക് ചേരുന്ന പാർലമെൻററി പാർട്ടി യോടത്തിനു ശേഷം ലീഗ് മന്ത്രിമാരെ പ്രഖ്യാപിക്കും എന്നാണ് സൂചന.The post ലീഗിന് അഞ്ച് മന്ത്രി സ്ഥാനം ഉറപ്പ്; ഇനി കോൺഗ്രസിലെ മുസ്ലിം മുഖം ആര്? പിന്നാമ്പുറ നീക്കങ്ങൾ ചൂടുപിടിക്കുന്നു appeared first on Kairali News | Kairali News Live.