ഗാന്ധിനഗര്‍| വാടക നല്‍കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്യാന്‍ വീട്ടുടമയ്ക്കും ബന്ധുവിനും അനുവാദം നല്‍കിയ ആള്‍ അറസ്റ്റില്‍. ഗുജറാത്തിലെ മോര്‍ബിയിലാണ് സംഭവം.സംഭവത്തില്‍ 55-കാരനായ വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുവിനായുളള തിരച്ചില്‍ തുടരുകയാണ്. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയുടെ അമ്മ സംഭവം അറിഞ്ഞതോടെ യാണ് പോലീസില്‍ പരാതി നല്‍കിയത്.ആറുമാസം മുന്‍പാണ് ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയും കുടുംബവും തൊഴില്‍തേടി മോര്‍ബിയില്‍ എത്തിയത്. രണ്ടായിരം രൂപ പ്രതിമാസവാടകയ്ക്ക് സ്ത്രീയുടെ ഭര്‍ത്താവാണ് വീട് വാടകയ്ക്ക് എടുത്തത്.ഇയാളുടെ വ്യാപാരം നഷ്ടത്തിലായതോടെ വാടക കൊടുക്കാന്‍ മാര്‍ഗമില്ലാതായി. തുടര്‍ന്ന് ഇയാളുടെ അനുവാദത്തോടെ വീട്ടുടമസ്ഥന്‍ സ്ത്രീയേയും അവരുടെ 13 വയസ്സുകാരിയായ മകളെയും ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. വീട്ടുടമസ്ഥന്റെ ബന്ധുവും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.