നിലമ്പൂര്‍| നിലമ്പൂര്‍- പാലക്കാട് പാസഞ്ചര്‍ ട്രെയിനിനുനേരെ വീണ്ടും കല്ലേറ്. ആക്രണത്തില്‍ രണ്ട് വയസുള്ള കുഞ്ഞ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. 4.20 നിലമ്പൂരില്‍ നിന്ന് സര്‍വീസ് ആരംഭിച്ച ട്രെയിന് നേരെ നിലമ്പൂരിനും വാണിയമ്പലം സ്റ്റേഷനും ഇടയില്‍വെച്ചാണ് കല്ലെറിഞ്ഞത്. രണ്ടാം തവണ ആണ് ഇതേ സ്ഥലത്ത് കല്ലേറുണ്ടാകുന്നത്.കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന നിലമ്പൂര്‍ സ്വദേശികളായ കുടുംബവും രണ്ട് വയസുകാരന്‍ കുഞ്ഞും തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കുഞ്ഞിന്റെ അടുത്ത് വന്നാണ് കല്ലുപതിച്ചത്. സംവത്തില്‍ റെയില്‍വേ പാലക്കാട് ഡിവിഷന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.Content Highlights : The Nilambur-Palakkad Passenger train was pelted with stones on Saturday evening between Nilambur and Vaniambalam stations. A two-year-old child travelling with his family narrowly escaped injury as the stone landed right next to him. This marks the second time a stone-pelting incident has occurred at this specific location. The Palakkad Division Railway Police have launched an investigation into the incident to identify the culprits.