പെണ്‍കുട്ടിയുടെ പ്രൊഫൈൽ ഉപയോഗിച്ച് ഹണിട്രോപ്പൊരുക്കി സ്വർണാഭരണവും മൊബൈൽ ഫോണും കവർന്നു; ബെംഗളൂരുവിൽ രണ്ട് വിദ്യാർഥികള്‍ അറസ്റ്റിൽ

Wait 5 sec.

ബെംഗളൂരുവിൽ പെണ്‍കുട്ടികളുടെ പ്രൊഫൈൽ ഉപയോഗിച്ച് ഹണിട്രോപ്പൊരുക്കി യുവാവിൽ നിന്നും സ്വർണാഭരണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ട് വിദ്യാർഥികള്‍ അറസ്റ്റിൽ. എഞ്ചിനിയറിങ് വിദ്യാർഥിയായ വിവേക്, ബി എസ് സി ന‍ഴ്സിങ് വിദ്യാർഥിയായ നിഖിൽ എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. 47 ഗ്രാമിൻ്റെ സ്വർണമാലയും മൊബൈൽ ഫോണുമാണ് ഇവർ കവർന്നത്. ആറ് ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇവർ രണ്ടുപേരും ചേർന്ന് കവർന്നെടുത്തത്.ബിപിഒ കമ്പനിയിൽ ജോലി ചെയ്യുന്ന 26കാരനായ യുവാവാണ് തട്ടിപ്പിനിരയായത്. പെണ്‍കുട്ടിയുടെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് ഇരുവരും തട്ടിപ്പ് നടത്തിയത്. തുടർച്ചയായി യുവാവുമായി ഇരുവരും സംസാരിച്ചിരുന്നു. വിശ്വാസം നേടിയെടുത്തതിനു ശേഷം കെ ആർ പുരത്ത് വെച്ച് കണ്ടുമുട്ടാമെന്ന് അറിയിക്കുകയായിരുന്നു. യുവാവ് എത്തിയതിന് പിന്നാലെ ബൈക്കിൻ്റെ താക്കോൽ പിടിച്ചെടുക്കുകയും പ്രതികളുടെ സുഹൃത്തായ പെണ്‍കുട്ടിക്ക് സന്ദേശമയച്ചുവെന്ന് ആരോപിക്കുകയും ചെയ്തു.ALSO READ: മഹാരാഷ്ട്രയിൽ രണ്ട് പേർ മാളിൽ തോക്കുമായെത്തി വെടിയുതിർത്തു; ലോറൻസ് ബിഷ്ണോയി സംഘമോ പിന്നിൽ?പിന്നീട് ഇവർക്കൊപ്പം രണ്ടുപേർ കൂടി എത്തിയതിനു ശേഷം യുവാവിനെ ചന്നസാന്ദ്രയിലുള്ള കാട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. യുവാവിനെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തുകയും സ്വർണാഭരണവും മൊബൈൽ ഫോണ്‍ കവരുകയും ചെയ്തു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം യുവാവ് പൊലീസിൽ പരാതി നൽകി.അന്വേഷണത്തിന് പിന്നാലെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. കേസിലുള്‍പ്പെട്ട മറ്റൊരാള്‍ ഒളിവിൽ തുടരുകയാണ്. പ്രതികള്‍ വിറ്റ സ്വർണമാല ജ്വല്ലറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. മൂന്നാമത്തെ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.The post പെണ്‍കുട്ടിയുടെ പ്രൊഫൈൽ ഉപയോഗിച്ച് ഹണിട്രോപ്പൊരുക്കി സ്വർണാഭരണവും മൊബൈൽ ഫോണും കവർന്നു; ബെംഗളൂരുവിൽ രണ്ട് വിദ്യാർഥികള്‍ അറസ്റ്റിൽ appeared first on Kairali News | Kairali News Live.