ഇന്ധന വില വർദ്ധന: കേന്ദ്ര പ്രഖ്യാപനം കേരളത്തിന് ഇരട്ടടിയെന്ന് കെ മുരളീധരൻ

Wait 5 sec.

ഇന്ധന വില വർധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ അപലപിച്ച് കെ മുരളീധരൻ എംഎൽഎ. ഇന്ധന വില വർധിപ്പിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാർ പ്രഖ്യാപനം കേരളത്തിന് ഇരട്ടടിയായെന്ന് കെ മുരളീധരൻ പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘര്ഷങ്ങളുടെ പേരിൽ പേരിൽ നാട്ടിൽ ഹോട്ടലുകൾ അടയുന്ന അവസ്ഥയാണെന്ന് അദ്ദേഹം ആരോപിച്ചു. “ഹോട്ടൽ ജീവനക്കാരും ഉടമകളും കടുത്ത പ്രതിസന്ധിയിലാണ്. അതിഥി തൊഴിലാളികൾ പോലും തിരികെ വന്നിട്ടില്ല,” എന്നാണ് അദ്ദേഹം പറഞ്ഞത്. കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങൾ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.യുദ്ധത്തിൽ രാജ്യത്തിന് വ്യക്തമായ നിലപാട് പോലും എടുക്കാൻ കഴിഞ്ഞില്ല എന്ന് അദ്ദേഹം പറഞ്ഞു., “ഇറാൻ പോലും ഇന്ത്യയുടെ കപ്പലുകൾ ആക്രമിക്കുന്ന അവസ്ഥയാണ്. മുമ്പ് ഇന്ത്യ എന്ത് പറയുന്നു എന്ന് ലോകം കാതോർത്ത് കേട്ടിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ വില ഇടിഞ്ഞിരിക്കുകയാണ്,” എന്നും അദ്ദേഹം പറഞ്ഞു. ഇതിനു കാരണം നരേന്ദ്ര മോദിയുടെ നയം ആണെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം സംസ്ഥാന വിഹിതത്തിൽ മാറ്റം വരുത്താമെന്ന നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ പ്രസ്താവന പ്രതീക്ഷയോടെയാണ് കേരളം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. “കേരളത്തിന്റെ ഖജനാവിൽ പൂച്ച മാത്രമല്ല, എല്ലാം പെറ്റുകിടക്കുകയാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഇനിയും നടപ്പിലാക്കാനുണ്ട്. അതിന് വലിയ സാമ്പത്തിക സഹായം ആവശ്യമാണ്. എന്നാൽ പിണറായി വിജയന് നൽകിയതിന്റെ പകുതി പോലും കേന്ദ്രം ഇനി കേരളത്തിന് നൽകില്ല,” എന്നും അദ്ദേഹം ആരോപിച്ചു. നിയുക്ത മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം സംസ്ഥാനത്തിന് വലിയ പ്രതീക്ഷ നൽകുന്നതായും മുരളീധരൻ കൂട്ടിച്ചേർത്തു.The post ഇന്ധന വില വർദ്ധന: കേന്ദ്ര പ്രഖ്യാപനം കേരളത്തിന് ഇരട്ടടിയെന്ന് കെ മുരളീധരൻ appeared first on Kairali News | Kairali News Live.