വിവാഹമോചനം ലഭിക്കുന്നതുവരെ അഭിനയിക്കില്ല, പ്രഖ്യാപനവുമായി രവി മോഹൻ

Wait 5 sec.

വിവാഹമോചനം ലഭിക്കുന്നതുവരെ സിനിമയിൽ അഭിനയിക്കില്ലെന്ന് നടനും നിർമാതാവുമായ രവി മോഹൻ. ഗായികയും ആത്മീയ തെറാപ്പിസ്റ്റുമായ കെനീഷ ബന്ധം ഉപേക്ഷിക്കുന്നതായി വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു രവി മോഹന്റെ വാർത്താസമ്മേളനം. ഭാര്യ ആർത്തിയുമായുള്ള വേർപിരിയലും കുടുംബ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇനി മതിയെന്നും ഇത്രയും നാൾ ഞാൻ മിണ്ടാതെയിരുന്നുവെന്നും നടൻ പറഞ്ഞു. ആളുകൾക്ക് രവി മോഹൻ വളരെ സോഫ്റ്റ് വ്യക്തിയാണെന്ന് തോന്നുമെന്നും പക്ഷേ ഇനി അങ്ങനെ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ALSO READ:‘എല്ലാ പ്രണയങ്ങളും പാരീസിൽ പൂക്കണമെന്നും ഹണിമൂണുകളും സ്വിറ്റ്‌സർലൻഡിൽ അവസാനിക്കണമെന്നുമുണ്ടോ ?’; പോസ്റ്റുമായി കമൽഹാസൻ‘മക്കളെ കാണാൻ പോലും എന്നെ അനുവദിക്കുന്നില്ല. മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായാണ് ഞാൻ വിവാഹം കഴിച്ചത്. ഇപ്പോൾ അതിന്റെ വില കൊടുക്കുകയാണ്. കൈയിലെ ഞരമ്പ് മുറിച്ച ശേഷവും അടുത്ത ദിവസം ഷൂട്ടിംഗിന് എത്തിയിട്ടുണ്ട്.ഇപ്പോൾ സൃഷ്ടിപരമായി ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. ഫെമിനിസത്തിന്റെ പേരിൽ ചിലർ അനാവശ്യമായി മുതലെടുക്കുകയാണ്. എന്നിരുന്നാലും സ്ത്രീകളെ ബഹുമാനിക്കുന്ന രീതിയിലാണ് ഞാൻ വളർന്നത്.സൈബർ ആക്രമണത്തിന് ഒരു പരിധിയുണ്ട്. എന്റെ കൈവശം തെളിവുണ്ട്. അവയെല്ലാം ഞാൻ പുറത്തുകൊണ്ടുവരും. ഞാൻ അനുഭവിച്ച പീഡനങ്ങൾ മുതൽ എല്ലാം പുറത്തുവിടും. കെനീഷയെ നിങ്ങൾ പറഞ്ഞയച്ചു. അവൾക്ക് നല്ലൊരു ജീവിതം ആശംസിക്കുന്നു’-രവി മോഹൻ പറഞ്ഞു.The post വിവാഹമോചനം ലഭിക്കുന്നതുവരെ അഭിനയിക്കില്ല, പ്രഖ്യാപനവുമായി രവി മോഹൻ appeared first on Kairali News | Kairali News Live.