ഭർത്താവിന്റെ പീഡനത്തെ തുടർന്ന് രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ ഗർഭിണിയായ സ്ത്രീ മരിച്ചു. ഗർഭഛിദ്രത്തിനുള്ള ഗുളികകൾ നിർബന്ധിച്ച് കഴിപ്പിച്ചതിനെത്തുടർന്നാണ് മരണം സംഭവിച്ചത്. ഭർത്താവ് മർദ്ദിക്കുകയും ചെയ്തതായും പരാതിയുണ്ട്.യുവതിയുടെ തലയിലും മുഖത്തും അരക്കെട്ടിലും സ്വകാര്യ ഭാഗങ്ങളിലും നിരവധി മുറിവുകൾ ഉണ്ടായതായിപോസ്റ്റ്മോർട്ടം നടത്തിയ മെഡിക്കൽ സംഘത്തിലെ ഉദ്യോഗസ്ഥൻ പറയുന്നു. നിർബന്ധിത ഗർഭഛിദ്രത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഹാമിർഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിഎസ്എൽ കോളനി പ്രദേശത്താണ് ബുധനാഴ്ച രാത്രി സംഭവം നടന്നത്. പ്രതിയായ ഗോപി സിംഗ് യാദവ് അഞ്ച് മാസം ഗർഭിണിയായ ഭാര്യ റോളി ദേവിയെ ആക്രമിച്ചതയാണ് പരാതി.ALSO READ:ഭാര്യയുടെ മുന്നിൽ വെച്ച് അപമാനിച്ചതിന് പകരംവീട്ടൽ;മഹാരാഷ്ട്രയിൽ മാതാപിതാക്കളെ മകൻ കല്ല് കൊണ്ട് അടിച്ചുകൊന്നുദമ്പതികളുടെ 14 വയസ്സുള്ള മകൾ പോലീസിന് നൽകിയ മൊഴിയിൽ, തന്റെ അച്ഛൻ രാവിലെ അമ്മയെ അടിക്കാൻ തുടങ്ങിയെന്നും ദിവസം മുഴുവൻ ഇടയ്ക്കിടെ മർദ്ദിക്കുന്നത് തുടർന്നെന്നും ആരോപിച്ചു. കൂടാതെ പ്രതി മാർക്കറ്റിൽ പോയി ഗർഭഛിദ്ര ഗുളികകൾ കൊണ്ടുവന്ന് ബലമായി സ്ത്രീക്ക് നൽകിയെന്നും ഇത് അവരുടെ നില വഷളാക്കിയെന്നും അവർ ആരോപിച്ചു. മകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉത്തർപ്രദേശ് സ്വദേശിയായ പ്രതി ഭർത്താവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (സദർ) ഹർജീറാം പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി കുടുംബത്തിന് കൈമാറിയതായും പൊലീസ് പറഞ്ഞു.The post രാജസ്ഥാനിൽ ഭർത്താവ് ഗർഭഛിദ്രത്തിനുള്ള ഗുളികകൾ നിർബന്ധിച്ച് കഴിപ്പിച്ചതിനെ തുടർന്ന് യുവതി കൊല്ലപ്പെട്ടു appeared first on Kairali News | Kairali News Live.