വാടക കൊടുക്കാന്‍ പണമില്ല; ​ഗുജറാത്തിൽ ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും വീട്ടുടമയ്ക്ക് ബലാത്സംഗം ചെയ്യാൻ വിട്ടുനൽകി, അറസ്റ്റ്

Wait 5 sec.

വീടിന്റെ വാടക കൊടുക്കാൻ കഴിയാത്തത് കൊണ്ട് ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്യാൻ വീട്ടുടമയ്ക്കും അയാളുടെ ബന്ധുവിനും വിട്ടുനൽകിയ ആൾ അറസ്റ്റിൽ. ഗുജറാത്തിലെ മോർബിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ സ്വദേശികളായിരുന്നു ഇവർ. ആറ് മാസം മുമ്പ് ആണ് മോര്‍ബിയിലേക്ക് താമസം മാറിയത്.പ്രതിമാസം 2,000 രൂപ വാടകയ്ക്കാണ് ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍, കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസത്തെ വാടക കുടിശ്ശികയായി. ഇതോടെ കുടിശ്ശികയ്ക്ക് പകരമായി തന്റെ ഭാര്യയെയും മകളെയും ലൈംഗികമായി ചൂഷണം ചെയ്യാന്‍ അനുവദിക്കാമെന്ന ധാരണ വീട്ടുടമയുമായി ഇയാള്‍ ഉണ്ടാക്കുകയായിരുന്നു.ALSO READ: ചികിത്സയ്ക്ക് പിന്നാലെ യുവതി മരിച്ചു; രാജസ്ഥാനിൽ 14 വർഷമായി വ്യാജ ഡോക്ടർ ചമഞ്ഞ മധ്യവയസ്കൻ അറസ്റ്റിൽലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയുടെ അമ്മ സംഭവം അറിഞ്ഞതോടെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പെണ്‍കുട്ടിയുടെ പിതാവിനെയും വീട്ടുടമയെയും അറസ്റ്റ് ചെയ്തു. ഒരു ദിവസത്തെ ചോദ്യംചെയ്യലിന് ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുറ്റകൃത്യത്തില്‍ പങ്കാളിയായിട്ടുള്ള മൂന്നാമത്തെ ആള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.The post വാടക കൊടുക്കാന്‍ പണമില്ല; ​ഗുജറാത്തിൽ ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും വീട്ടുടമയ്ക്ക് ബലാത്സംഗം ചെയ്യാൻ വിട്ടുനൽകി, അറസ്റ്റ് appeared first on Kairali News | Kairali News Live.