പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

Wait 5 sec.

പന്തളം | പോക്സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പന്തളം തെക്കേക്കര മന്നം നഗര്‍ ശ്രുതി നിലയം വീട്ടില്‍ അനുകൃഷ്ണന്‍ (33) നെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടിയുടെ ബന്ധുവിന്റെ പരാതിയിലാണ് പോലീസ് നടപടി. പന്തളം എസ് എച്ച് ഒ. സജീഷ് കുമാര്‍, എസ് ഐ. യു വി വിഷ്ണു, എ എസ് ഐ. വിജയകുമാര്‍, സി പി ഒ. ശരത്ത് എസ് പിള്ള എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.