വർക്കാവുന്ന മൂന്നാം ഭാഗം ✌️ ദൃശ്യം 3

Wait 5 sec.

ദൃശ്യം 3 ആദ്യ രണ്ടു ഭാഗങ്ങളെയും 'സ്ലോ പേസ്ഡ് ഡ്രാമ ' കാറ്റഗറിയിൽ പെടുത്തി എന്നാൽ തീയേറ്ററിൽ സീറ്റ് എഡ്ജ് ത്രില്ലർ സമ്മാനിച്ച് പ്രേക്ഷകനെ കബളിപ്പിച്ച  ജിത്തു ജോസഫ്, മൂന്നാം ഭാഗത്തിലെത്തുമ്പോൾ പറഞ്ഞ വാക്കിനോട് നീതി പുലർത്തുന്നുണ്ട് 👍പക്കാ സ്ലോ പേസ്ഡ് ഡ്രാമ 💯❤️ കൂടെ ലാലേട്ടന്റെ ഗംഭീര പെർഫോമൻസും ✌️ ആ കുടുംബത്തിൽ ഓർഗാനിക്കായി സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ, അതിനെയും മറികടന്ന് മുന്നോട്ടുപോകാനുള്ള ജോർജ് കുട്ടിയുടെ ശ്രമങ്ങൾ....  ഇവയാണ് ഈ സീരീസിനെ മുന്നോട്ടു കൊണ്ടു പോകുന്നത്, അത് ഇമോഷണലി വൃത്തിക്ക് പറഞ്ഞുവെക്കാൻ ഈ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ സീരീസിലെ ഒട്ടും താഴെ പോകാത്ത മികചൊരു സിനിമാനുഭവമായി ദൃശ്യ 3 മാറുന്നുണ്ട്...ഓവർ ഡ്രാമാറ്റിക്കായ സംഭാഷണങ്ങളും, മേക്കിങ് അപാകതകളും തുടങ്ങി ദൃശ്യം സീരീസിലെ ഡീഫാൾട്ട് പോരായ്മകൾ വീണ്ടും എണ്ണിപ്പെറുക്കുന്നില്ല, ആ ലിസ്റ്റിലേക്ക് വേണമെങ്കിൽ ഒരു ഗൂസ്ബംസ് ക്ലൈമാക്സ്‌ ഇല്ല എന്നത് കൂടി കൂട്ടിച്ചേർക്കാം,  എന്നിരുന്നാലും ദൃശ്യം 3 എനിക്ക് ഇഷ്ടപ്പെട്ടു ✌️#YaduEZr