മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; മുഖ്യ സൂത്രധാരൻ പിടിയിൽ

Wait 5 sec.

മരട് സെക്സ് റാക്കറ്റ് കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. മോഡലിങ്ങിന്‍റെ മറവില്‍ മനുഷ്യക്കടത്തും പെണ്‍വാണിഭവും നടത്തിയ കേസില്‍ ബിലാൽ എന്നയാളാണ് പിടിയിലായത്. സെക്സ് റാക്കറ്റിന് നിയന്ത്രിക്കുന്നത് ബിലാൽ എന്നാണ് സൂചന. മരട് പൊലീസാണ് പ്രതിയെ പിടികൂടിയത്.കേസിൽ പ്രതികളായ സിന്ധു, അലീന, മഞ്ചിമ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. സിന്ധുവിന്റെ വാട്ട്സ് ആപ്പ് ചാറ്റും നേരത്തെ പുറത്തുവന്നിരുന്നു. പെൺകുട്ടികളുടെ ദൃശ്യങ്ങളടക്കം പങ്കുവച്ച ചാറ്റാണ് പുറത്തായത്. ആവശ്യക്കാർക്കായി പെൺകുട്ടികളെ കാഴ്ചവെക്കുന്നതിന് മുൻപായുള്ള വാട്സ് ആപ്പ് വഴിയുള്ള വിവര കൈമാറ്റമാണിത്. പെൺകുട്ടികളുടെ ചിത്രങ്ങളും വിലയുമാണ് ആവശ്യക്കാർക്ക് നൽകിയത്. ഈ ചാറ്റിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെയാണ് പരാതിക്കാരി പൊലീസിന് നൽകിയത്.ALSO READ: എബോള വ്യാപനം: വിമാന, വ്യാപാര ഇടനാ‍ഴികളിൽ നിരീക്ഷണം ഏർപ്പെടുത്തി കെനിയ, നൈജീരിയ രാജ്യങ്ങള്‍അതേസമയം സിന്ധുവിനെ നിലവിൽ ജൂൺ 4 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. മുംബൈയിൽ നിന്നും പിടിയിലായ ഇവരെ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കൊച്ചിയിൽ എത്തിച്ചത്. വിദേശത്തുള്ള പ്രതികളായ ഷംല, റംല എന്നിവരെ നാട്ടിലെത്തിക്കുവാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.The post മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; മുഖ്യ സൂത്രധാരൻ പിടിയിൽ appeared first on Kairali News | Kairali News Live.