ഭര്‍ത്താവ് ആസിഡൊഴിച്ച് പരുക്കേല്‍പ്പിച്ചു; ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Wait 5 sec.

കോട്ടയം | ഭര്‍ത്താവ് ആസിഡൊഴിച്ച് പരുക്കേല്‍പ്പിച്ച ഭാര്യ ചികിത്സയിലിരിക്കേ മരിച്ചു. കോട്ടയം തീക്കോയി കൊല്ലംപാറ പൊട്ടംപ്ലാക്കല്‍ ജോണിന്റെ ഭാര്യ ബാലാമണി (50) ആണ് മരിച്ചത്. ഭര്‍ത്താവ് ജോണിനെ (47) പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ റിമാന്‍ഡിലാണ്.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 ഓടെയാണ് ബാലാമണിയുടെ ദേഹത്തേക്ക് ജോണ്‍ ആസിഡ് ഒഴിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.ഈരാറ്റുപേട്ടയിലെ സ്വകാര്യ തയ്യല്‍ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു ബാലാമണി. മക്കള്‍: സജോ, സോന.