ദേശീയ തര്‍ത്തീല്‍ ഗ്രാന്റ് ക്വിസ്; വീണ്ടും ജേതാക്കളായി ജാമിഅ മദീനതുന്നൂര്‍ ടീം

Wait 5 sec.

കോഴിക്കോട് | എസ് എസ് എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച തര്‍ത്തീല്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോയിലെ ഗ്രാന്റ് ഖുര്‍ആന്‍ ക്വിസില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ജേതാക്കളായി ജാമിഅ മദീനതുന്നൂര്‍ ടീം. മഹാരാഷ്ട്രയിലെ പര്‍ഭാനിയില്‍ വെച്ച് നടന്ന ദേശീയ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത സിനാന്‍ നൗഷാദും അബ്ദുല്‍ ഹാദിയുമാണ് ഇത്തവണ ഒന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ വര്‍ഷവും സിനാന്റെ നേതൃത്വത്തിലുള്ള മദീനതുന്നൂര്‍ ടീമിനായിരുന്നു ഒന്നാം സ്ഥാനം. ക്വിസ്സ്, ബുക്ക് ടെസ്റ്റ് തുടങ്ങിയ വിജ്ഞാന പരീക്ഷകളില്‍ ഇരുവരും ഇതിനകം ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.എസ് എസ് എഫ് കേരള സെന്‍സോറിയത്തോടനുബന്ധിച്ച് നടത്തിയ കിതാബ് ടെസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ സിനാന്‍, കഴിഞ്ഞ വര്‍ഷം നടന്ന ജാമിഅതുല്‍ ഹിന്ദ് സംസ്ഥാന തല മഹര്‍ജാനില്‍ ‘നജ്മുല്‍ മഹര്‍ജാന്‍’ വ്യക്തിഗത ചാമ്പ്യന്‍ അവാര്‍ഡ് ഉള്‍പ്പെടെ വിവിധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. മര്‍കസ് മുദരിസ് നൗഷാദ് സഖാഫി കൂരാറ-നസീബ പയ്യന്നൂര്‍ ദമ്പതികളുടെ മകനാണ് സിനാന്‍.അബ്ദുല്‍ ഹാദി കഴിഞ്ഞ മൂന്ന് വര്‍ഷം എസ് എസ് എഫ് സംഘടിപ്പിച്ച സംസ്ഥാനതല മുത്ത് നബി മെഗാ ക്വിസില്‍ തുടര്‍ച്ചയായി ഒന്നാമതെത്തിയിട്ടുണ്ട്. എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് ബുക്ക് ടെസ്റ്റില്‍ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. കോഴിക്കോട് പൂനൂര്‍ മഠത്തുംപൊയില്‍ സ്വദേശികളായ സാദിഖ് സഖാഫി-ബുഷ്റ ദമ്പതികളുടെ മകനാണ് അബ്ദുല്‍ ഹാദി.സിനാന്‍ ജാമിഅ മദീനതുന്നൂര്‍ മര്‍കസ് ഗാര്‍ഡന്‍ ക്യാമ്പസിലെ ബാച്ചിലര്‍ വിദ്യാര്‍ഥിയും അബ്ദുല്‍ ഹാദി മിഅ്‌റാജ് മലയില്‍ ക്യാമ്പസ് സീനിയര്‍ സയന്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിയുമാണ്. ദേശീയ തലത്തില്‍ അഭിമാന നേട്ടം കൈവരിച്ച ഇരുവരെയും ജാമിഅ മദീനതുന്നൂര്‍ അക്കാദമിക് കൗണ്‍സില്‍ അനുമോദിച്ചു.