തിരുവനന്തപുരത്തുനിന്ന് ദില്ലിയിലേക്കുള്ള രാജധാനി എക്സ്പ്രസില്‍ തീപിടിത്തം. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ രാജസ്ഥാനിലെ കോട്ടയില്‍ വെച്ചാണ് അപകടം. ആളപായമില്ല.ബി1 കോച്ച്, എന്‍ജിന്‍ എന്നിവയ്ക്കാണ് തീപിടിച്ചത്. കോച്ച് പൂര്‍ണമായി കത്തിയമര്‍ന്നു.തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. എന്‍ജിനില്‍നിന്ന് ബോഗികള്‍ വേര്‍പെടുത്തി. വെള്ളിയാഴ്ചയാണ് തിരുവനന്തപുരത്തുനിന്ന് ട്രെയിന്‍ പുറപ്പെട്ടത്.Also read: ഭോജ്ശാല–കമാൽ മൗല പള്ളി കേസ്: ഹൈക്കോടതി വിധിക്കെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോമലയാളികള്‍ ഏറെ ആശ്രയിക്കുന്ന ട്രെയിനാണ് രാജധാനി എക്സ്പ്രസ്. അപകടസമയം നിരവധി മലയാളി യാത്രികരും ട്രെയിനില്‍ ഉണ്ടായിരുന്നു.The post കേരളത്തില്നിന്ന് ദില്ലിയിലേക്കുള്ള രാജധാനി എക്സ്പ്രസില് തീപിടിത്തം appeared first on Kairali News | Kairali News Live.