സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.സംസ്ഥാനത്ത് ഈ മാസം 26ഓടെ കാലവര്‍ഷം എത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ കൃത്യമായ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.Also read:വിവാഹമോചനം ലഭിക്കുന്നതുവരെ അഭിനയിക്കില്ല, പ്രഖ്യാപനവുമായി രവി മോഹൻകേരളത്തിനു പുറമെ ലക്ഷദ്വീപിലും വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പുലര്‍ത്തണം. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.The post കേരളത്തില് മഴ മുന്നറിയിപ്പ് തുടരുന്നു; ഇന്ന് ഒമ്പത് ജില്ലകളില് യെല്ലോ അലേര്ട്ട് appeared first on Kairali News | Kairali News Live.