നിലവിലുള്ള വാഹനം മതിയെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍; മന്ത്രിമാര്‍ക്കും പുതിയ വാഹനങ്ങളില്ല

Wait 5 sec.

തിരുവനന്തുപരം| പുതിയതായി അധികാരമേല്‍ക്കുന്ന യു ഡി എഫ് മന്ത്രിമാര്‍ക്ക് ആദ്യഘട്ടത്തില്‍ പുതിയ വാഹനങ്ങളുണ്ടാകില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉപയോഗിച്ച 25 ഇന്നോവ കാറുകളാണ് പുതിയ മന്ത്രിമാര്‍ക്ക് ടൂറിസം വകുപ്പ് നല്‍കുക.മുഖ്യമന്ത്രിക്ക് നിലവിലുള്ള വാഹനം മതിയെന്നാണ് വി ഡി സതീശന്റെ നിലപാട്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പുതിയ വാഹനങ്ങള്‍ വാങ്ങേണ്ടതുണ്ടോ എന്ന കാര്യം വരാനിരിക്കുന്ന മന്ത്രിസഭയില്‍ തീരുമാനിക്കും. സര്‍ക്കാരിന്റെ വിവിഐപി ഗസ്റ്റുകള്‍ക്കുള്ള 21 വാഹനങ്ങളും സത്യപ്രതിജ്ഞക്ക് മുമ്പ് തയ്യാറായിട്ടുണ്ട്.കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാരുപയോഗിച്ച 25 കാറുകള്‍ക്ക് പുറമെ ഹൈക്കോടതി ജഡ്ജിമാര്‍ അടക്കം ഉപയോഗിച്ചിരുന്ന 21 വാഹനങ്ങളും ടൂറിസം വകുപ്പ് ഇതിനോടകം തയ്യാറിക്കിവെച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിനെത്തുന്ന സര്‍ക്കാരിന്റെ വിവിഐപി അതിഥികള്‍ക്കടക്കം ഈ വാഹനങ്ങളാകും നല്‍കുക.നിലവിലുള്ള വാഹനങ്ങളില്‍ ഏറ്റവും പുതിയത് സ്റ്റേറ്റ് നമ്പര്‍ വണ്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനമാണ്. മറ്റുള്ള മന്ത്രിമാരുടെ വാഹനങ്ങളുടെ നമ്പര്‍ അടക്കമുള്ള കാര്യങ്ങള്‍ അതത് മന്ത്രിമാര്‍ തീരുമാനിക്കും.Content Highlights:The newly incoming UDF ministers in Kerala will not be provided with new official vehicles in the initial stage. The Tourism Department has prepared 25 Innova cars used by the previous government for the new ministers, aligning with V D Satheesan’s stance that the current vehicle is sufficient for the Chief Minister. A final decision on purchasing new vehicles will be taken during the upcoming cabinet meeting considering the ongoing financial crisis. Additionally, 21 vehicles previously used by High Court judges and others have been arranged for VVIP guests attending the swearing-in ceremony.