കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് തോമസ് ഉണ്ണിയാടാൻ മന്ത്രിയാകാൻ സാധ്യതയില്ലെന്ന് സൂചന; മോൻ ജോസഫ് പരിഗണനയിൽ

Wait 5 sec.

കേരള കോൺഗ്രസ് ജോസഫ് വിഭാഗം മുതിർന്ന നേതാവ് തോമസ് ഉണ്ണിയാടാൻ മന്ത്രിയാകാൻ സാധ്യതയില്ലെന്ന് സൂചന. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് മന്ത്രിസഭയിലേക്ക് മോൻ ജോസഫിനാണ് ആദ്യ പരിഗണനയുള്ളത്.രണ്ടാം മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ ചീഫ് വിപ്പ് സ്ഥാനമെങ്കിലും ലഭിക്കണമെന്നാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ നിലപാട്. ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിജയത്തിന് ശേഷം മന്ത്രിയാക്കണമെന്ന ആവശ്യം ഉണ്ണിയാടൻ ഉയർത്തിയിരുന്നു. അതിനു വേണ്ടിയുള്ള ശ്രമങ്ങളും നേരത്തെ നടത്തിയിരുന്നു.ALSO READ: രണ്ടര വർഷം ടേം വ്യവസ്ഥയിൽ പക്ഷപാതമെന്ന് അനൂപ് ജേക്കബും മാണി സി കാപ്പനും; സി പി ജോണിന് അഞ്ച് വർഷം നൽകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിഅതേസമയം, യു ഡി എഫ് മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമാകാതെ മാരത്തോൺ ചർച്ചകൾ ഇപ്പോ‍ഴും തുടരുകയാണ്. നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് പുറത്തിറക്കും. ഇന്നലെ ഒരു രാത്രിയും പകലും നീണ്ടുനിന്ന ചർച്ചയിലും അന്തിമ തീരുമാനമായിരുന്നില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പട്ടിക ഗവർണർക്ക് കൈമാറുമെന്ന ആത്മവിശ്വാസത്തിലാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനുള്ളത്.The post കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് തോമസ് ഉണ്ണിയാടാൻ മന്ത്രിയാകാൻ സാധ്യതയില്ലെന്ന് സൂചന; മോൻ ജോസഫ് പരിഗണനയിൽ appeared first on Kairali News | Kairali News Live.