ജാമിഅതുൽ ഹിന്ദ്: പ്ലസ് വൺ ജെ സാറ്റ് അലോട്ട്്മെന്റ് പ്രസിദ്ധീകരിച്ചു

Wait 5 sec.

കോഴിക്കോട് | ജാമിഅതുൽ ഹിന്ദ് അൽ ഇസ്്ലാമിയ്യയുടെ ഏകജാലക പ്രവേശന പരീക്ഷയായ ജെ സാറ്റിന്റെ പ്ലസ് വണ്ണിലേക്കുള്ള അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. https://admission.jamiathulhind.com/plus1/ എന്ന വെബ്്സൈറ്റ് അഡ്രസ്സിൽ വിവരങ്ങൾ ലഭ്യമാണ്.മാനേജ്മെന്റ് ക്വാട്ടയിലുൾപ്പെടെ അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും ഈ മാസം 19നു മുമ്പായി സ്ഥാപനവുമായി ബന്ധപ്പെടണം. സ്ഥാപനം ആവശ്യപ്പെടുന്ന പക്ഷം, രജിസ്റ്റർ ചെയ്ത വാട്സാപ്പ് നമ്പറിലേക്ക് വരുന്ന ഒ ടി പി നൽകിയാണ് സീറ്റ് കൺഫോം ചെയ്യേണ്ടത്്. സ്ഥാപനം മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നിലവിലെ സീറ്റ് ക്യാൻസൽ ചെയ്ത ശേഷം ഇൻസ്റ്റിറ്റ്യൂഷൻ പ്രിഫറൻസ് വഴി പുതിയ സ്ഥാപനം തിരഞ്ഞെടുക്കാം.എന്നാൽ, ഒരു തവണ സീറ്റ് ക്യാൻസൽ ചെയ്താൽ പിന്നീട് അതേ സ്ഥാപനത്തിൽ പ്രവേശനം ലഭിക്കില്ല. 19നുള്ളിൽ അഡ്മിഷൻ കൺഫോം ചെയ്യാത്ത വിദ്യാർഥികളുടെ സീറ്റ് സ്വമേധയാ റദ്ദാകുന്നതും റാങ്ക് അടിസ്ഥാനത്തിൽ രണ്ടാം അലോട്ട്‌മെന്റിൽ മറ്റൊരു സ്ഥാപനം ലഭിക്കുന്നതുമാണെന്ന് ജെ സാറ്റ് പരീക്ഷാ കൺട്രോളർ അറിയിച്ചു.