യു ഡി എഫ് മന്ത്രിസഭ: പട്ടിക ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും; ഉറപ്പായ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ധാരണ

Wait 5 sec.

തിരുവനന്തപുരം | യു ഡി എഫ് സര്‍ക്കാറിലെ ഉറപ്പായ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ധാരണയായതായി റിപോര്‍ട്ട്. രമേശ് ചെന്നിത്തലക്ക് ആഭ്യന്തരവും വിജിലന്‍സും, വി ഡി സതീശന്ധനം, തുറമുഖം, സി പി ജോണിന് (സി എം പി) ഗതാഗതം, സണ്ണി ജോസഫിന് റവന്യൂ, എം ലിജുവിന്എക്സൈസ് എന്നിങ്ങനെ നല്‍കാനാണ് ധാരണ. ആരോഗ്യവകുപ്പ് കെ മുരളീധരന് നല്‍കിയേക്കും.കോണ്‍ഗ്രസ്സ് നേതാക്കള്‍ പരസ്പരവും ഘടകകക്ഷി നേതാക്കള്‍ തമ്മിലും നടത്തിയ മണിക്കൂറുകളോളം നീണ്ട ചര്‍ച്ചക്കൊടുവിലാണ് മന്ത്രിമാരെ സംബന്ധിച്ച് ഏകദേശ ധാരണ രൂപപ്പെട്ടിരുന്നു. ഇതുപ്രകാരം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ഉറപ്പായിട്ടുണ്ട്. ഒറ്റ അംഗമുള്ള മൂന്ന് കക്ഷികളില്‍ സി എം പിക്ക് അഞ്ച് വര്‍ഷത്തേക്ക് പൂര്‍ണ മന്ത്രിസ്ഥാനം ലഭിക്കും. സി പി ജോണാണ് മന്ത്രിയാവുക. കേരള കോണ്‍ഗ്രസ്സ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ്, കെ ഡി പി നേതാവ് മാണി സി. കാപ്പന്‍ എന്നിവര്‍ മന്ത്രിസ്ഥാനം പങ്കുവെക്കും.കോണ്‍ഗ്രസ്സ് മന്ത്രിമാരുടെ പട്ടിക ഇന്ന് ദേശീയ നേതൃത്വത്തിന് കൈമാറും. എ ഐ സി സി അനുമതിയോടെയാണ് പട്ടിക പ്രഖ്യാപിക്കുക. മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളുടെയും പേരുകള്‍ ഇന്ന് ഉച്ചയോടെ ഗവര്‍ണര്‍ക്ക് കൈമാറും. തിങ്കളാഴ്ച മുഴുവന്‍ മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം.മുഖ്യമന്ത്രിയെ കൂടാതെ 12 മന്ത്രിമാരും സ്പീക്കറും ചീഫ് വിപ്പുമാണ് കോണ്‍ഗ്രസ്സിനുണ്ടാവുക. രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ പി അനില്‍കുമാര്‍, ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവര്‍ മന്ത്രിമാരാകും. മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളും എം കെ മുനീറിന് ഏതെങ്കിലുമൊരു പദവിയും ഉണ്ടാകും. പി കെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദ്ദീന്‍ എന്നിവര്‍ ലീഗില്‍ നിന്ന് മന്ത്രിമാരാകുമെന്ന് ഉറപ്പായിട്ടുണ്ട്. പാറക്കല്‍ അബ്ദുല്ല, പി കെ ബഷീര്‍, കെ എം ഷാജി, വി ഇ അബ്ദുല്‍ ഗഫൂര്‍, എ കെ എം അഷ്റഫ്, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരെയും മന്ത്രി പദവികളിലേക്ക് പരിഗണിക്കുന്നുണ്ട്. ആര്‍ എസ് പി യില്‍ നിന്ന് ഷിബു ബേബി ജോണ്‍ മന്ത്രിയാകുംഐ സി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, ജ്യോതികുമാര്‍ ചാമക്കാല, ഷാനിമോള്‍ ഉസ്മാന്‍, ടി സിദ്ദിഖ്, അന്‍വര്‍ സാദത്ത് എന്നിവരിലൊരാളെയും മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കും. വി ടി ബല്‍റാം, റോജി എം ജോണ്‍, ചാണ്ടി ഉമ്മന്‍, മാത്യു കുഴല്‍നാടന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.