തിരുവല്ലയില്‍ ബസും ടിപ്പറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Wait 5 sec.

പത്തനംതിട്ടയിലെ തിരുവല്ലയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് തിരുവല്ല – കായംകുളം സംസ്ഥാനപാതയിലെ പൊടിയാടിയിലാണ് സംഭവം.ടിപ്പര്‍ ലോറി ഡ്രൈവറായ കോട്ടയം സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്. ബസ് യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. പൊടിയാടി ജംഗ്ഷനും പുളുക്കിഴ് പാലത്തിനും ഇടയിലാണ് അപകടം ഉണ്ടായത്. തിരുവല്ല ഭാഗത്തുനിന്ന് കായംകുളത്തേക്ക് പോയ ബസും എതിര്‍ദിശയില്‍ നിന്ന് വന്ന ടിപ്പറും തമ്മിലാണ് കൂട്ടിയിടിച്ചത്. ടിപ്പറിന്റെ ക്യാബിനില്‍ കുടുങ്ങിപ്പോയ ഡ്രൈവര്‍ സന്ദീപിനെ ജെ.സി.ബി ഉപയോഗിച്ച് ക്യാബിന്‍ പൊളിച്ച ശേഷമാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ ​ഗുരുതരമായി പരിക്കേറ്റ സന്ദീപ് സംഭവസ്ഥലത്തുതന്നെ മരിച്ചു.Also Read:കോലിയെയും രോഹിത്തിനെയും ഇനിയും വേണം; സൂപ്പര്‍സ്റ്റാര്‍ സംസ്‌കാരത്തിനെതിരായ ഗംഭീറിന്റെ നിലപാടിനെതിരെ രാഹുല്‍ ദ്രാവിഡ്പരിക്കേറ്റ ബസ് യാത്രക്കാരില്‍ ആരുടെയും നില ഗുരുതരമല്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതു വാഹനത്തിന്റെ ഭാ​ഗത്തുനിന്നുണ്ടായ പിഴവാണ് അപകടത്തിനു കാരണമെന്നറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചു.The post തിരുവല്ലയില്‍ ബസും ടിപ്പറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു appeared first on Kairali News | Kairali News Live.