നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പിണറായി വിജയന്റെ വാടക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പിണറായി വിജയനും കുടുംബവും ചേര്‍ന്ന് വി.ഡി. സതീശനെ സ്വീകരിച്ചു. തുടര്‍ന്ന് ഇരുവരും അല്‍പ്പസമയം ചര്‍ച്ച നടത്തി.10 വര്‍ഷം മുഖ്യമന്ത്രിയായും 16 വര്‍ഷം പാര്‍ട്ടി സെക്രട്ടറിയായും പ്രവര്‍ത്തിച്ച പിണറായി വിജയന്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കവേ സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ എന്നത് ഒരു തുടര്‍ച്ചയാണെന്നും പിണറായി വിജയന്‍ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുമെന്നും സതീശന്‍ വ്യക്തമാക്കി.Also Read:‘മൂക്കാതെ പഴുത്ത നേതാവ്, ഒരു ഗുണവും ഉണ്ടായില്ല’; ഡീൻ കുര്യാക്കോസ് എംപിക്കെതിരെ ഡിസിസി പ്രസിഡന്റ്മുഖ്യമന്ത്രി പദവി ഏറ്റെടുക്കുന്നതിനു മുന്നോടിയായാണ് കഴിഞ്ഞ 10 വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ സന്ദര്‍ശിക്കാന്‍ സതീശന്‍ എത്തിയത്.The post പിണറായി വിജയനെ സന്ദര്ശിച്ച് വി.ഡി സതീശന് appeared first on Kairali News | Kairali News Live.