കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്ര വൈകുന്നു; സംസ്ഥാന വ്യാപകമായി മഹിള മോര്‍ച്ച പ്രതിഷേധം

Wait 5 sec.

തിരുവനന്തപുരം| കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര വൈകുന്നുവെന്ന് ആരോപിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. മെയ് 15 മുതല്‍ സൗജന്യ യാത്രയെന്ന കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിന്റെ വാഗ്ദാനം ചൂണ്ടിക്കാട്ടിയാണ് മഹിളാ മോര്‍ച്ച പ്രതിഷേധം.‘പറഞ്ഞത് നടപ്പാക്കൂ, വാഗ്ദാനം പോര നടപടി വേണം’ എന്ന പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രവര്‍ത്തകര്‍ ബസില്‍ കയറി പ്രതിഷേധിച്ചത്. കെഎസ്ആര്‍ടിസി ബസില്‍ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത മഹിള മോര്‍ച്ചാ പ്രവര്‍ത്തകരെ കണ്ടക്ടര്‍മാര്‍ തടഞ്ഞു. ഇത് വാക്കേറ്റത്തിന് ഇടയാക്കി. മഹിളാ മോര്‍ച്ച പ്രതിഷേധം കാരണം കൊല്ലത്ത് ബസ് എടുക്കാന്‍ സാധിച്ചില്ല. ബസില്‍ കയറിയ യാത്രക്കാര്‍ ഇറങ്ങി പോകുകയായിരുന്നു.Content Highlights:Mahila Morcha activists launched a statewide protest in Kerala against the delay in implementing free KSRTC bus travel for women. The protesters cited a previous promise by Congress leader K C Venugopal claiming free travel would begin on May 15. Activists boarded buses and refused to buy tickets, leading to heated arguments with conductors. The demonstration caused significant disruption, particularly in Kollam where bus services were temporarily halted.