‘മൂക്കാതെ പഴുത്ത നേതാവ്, ഒരു ​ഗുണവും ഉണ്ടായില്ല’; ഡീൻ കുര്യാക്കോസ് എംപിക്കെതിരെ ഡിസിസി പ്രസിഡന്റ്

Wait 5 sec.

ഇടുക്കിയിൽ നിന്നുള്ള് എംപി ഡീൻ കുര്യാക്കോസിനെതിരെ രൂക്ഷ വിമർശനവുമായി ഡിസിസി പ്രസിഡന്റ് സി പി മാത്യു രം​ഗത്ത്. ഡീൻ കുര്യാക്കോസ് മൂക്കാതെ പഴുത്ത നേതാവാണെന്നും എംപിയെ കൊണ്ട് ഒരു ഗുണവും ഡിസിസിക്ക് ഉണ്ടായില്ലെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. സംഘടന നടത്തിക്കൊണ്ടു പോകാൻ ആവശ്യമായ ഒരു സഹായവും എംപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.പി ടി തോമസിൻ്റെ വിയർപ്പും അധ്വാനവും ആണ് ടീമിന്റെ എംപി സ്ഥാനം എന്ന് പറഞ്ഞ അദ്ദേഹം എംപി എന്നതിനെ മെമ്പർ ഓഫ് പഞ്ചായത്ത് ആക്കരുതെന്നും പരിഹസിച്ചു. കൂടുതൽ പറയുന്നില്ലെന്നും തത്ക്കാലം നിർത്തുന്നു എന്നും പറഞ്ഞാണ് ഡിസിസി പ്രസിഡന്റ് സി പി മാത്യു അവസാനിപ്പിച്ചത്.ALSO READ: അഞ്ച് മന്ത്രിമാർ തന്നെ വേണമെന്ന് ലീഗ്, വകുപ്പുകൾ മാറ്റാനും സമ്മതിക്കില്ല; കരുനീക്കങ്ങൾ ശക്തമാക്കി കോൺഗ്രസ് എംഎൽമാരുംനേരത്തെ വി ഡി സതീശൻ അനുകൂല പ്രകടനം നടത്തിയവർക്കെതിരെ നടപടിയെടുത്തതിൽ ഡീൻ കുര്യാക്കോസ് എംപി പരസ്യമായി വിമർശനം നടത്തിയിരുന്നു. ഇതിലാണ് ഡിസിസി പ്രസിഡൻ്റിൻ്റെ മറുപടി.The post ‘മൂക്കാതെ പഴുത്ത നേതാവ്, ഒരു ​ഗുണവും ഉണ്ടായില്ല’; ഡീൻ കുര്യാക്കോസ് എംപിക്കെതിരെ ഡിസിസി പ്രസിഡന്റ് appeared first on Kairali News | Kairali News Live.