ഉന്നാവോ ബലാത്സംഗ കേസ്; ബിജെപി എംഎൽഎയുടെ ജീവപര്യന്തം റദ്ദാക്കിയനടപടി മരവിപ്പിച്ചു

Wait 5 sec.

ഉന്നാവോ ബലാത്സംഗ കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് തിരിച്ചടി. ജീവപര്യന്തം റദ്ദാക്കിയ ഹൈക്കോടതി നടപടി മരവിപ്പിച്ച് സുപ്രീം കോടതി. ശിക്ഷ മരവിപ്പിക്കാനുള്ള സെൻഡാറിന്റെ അപേക്ഷ വേനൽക്കാല അവധിയ്ക്ക് മുൻപായി വീണ്ടും കേൾക്കാൻ സുപ്രീം കോടതി ഡൽഹി ഹൈക്കോടതിയ്ക്ക് നിർദേശം നൽകി.പോക്സോ നിയമപ്രകാരം കുറ്റാരോപിതനായ ഒരു എംഎൽഎയെ പൊതുപ്രവർത്തകനായി കണക്കാക്കാൻ സാധിക്കുമോ എന്ന കാര്യത്തിലും പുനപരിശോധന വേണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2017ലാണ് ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിനെതിരെ ലൈംഗികാതിക്രമ ആരോപണമുയരുന്നത്. സെൻഗാറിന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കുമ്പോൾ തന്നെ കേസിന്റെ മെറിറ്റിനെക്കുറിച്ച് തങ്ങൾ യാതൊരു അഭിപ്രായവും പ്രകടിപ്പിക്കുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.ALSO READ; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു; കൂട്ടിയത് ലിറ്ററിന് മൂന്നുരൂപസെൻഗാറിന് ജാമ്യം അനുവദിച്ചപ്പോൾ ഹൈക്കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത് പോക്സോ നിയമത്തിലെ സെഷൻ 5 സി, ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെഷൻ 372 എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ഇതിൽ നിലനിൽക്കില്ലെന്നാണ്. ഈ നിയമങ്ങൾ പ്രകാരം ഒരു എംഎൽഎയെ പൊതുസേവകൻ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താനാവില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ മരവിപ്പിച്ചത്.The post ഉന്നാവോ ബലാത്സംഗ കേസ്; ബിജെപി എംഎൽഎയുടെ ജീവപര്യന്തം റദ്ദാക്കിയ നടപടി മരവിപ്പിച്ചു appeared first on Kairali News | Kairali News Live.