എന്‍ സി സി ദശദിന ക്യാമ്പ് ആരംഭിച്ചു

Wait 5 sec.

കോഴിക്കോട്| എന്‍ സി സി കോഴിക്കോട് ഗ്രൂപ്പിന്റെ കീഴില്‍ 9 കേരള ഗേള്‍സ് ബറ്റാലിയന്റെ നേതൃത്വത്തിലുള്ള വാര്‍ഷിക ദശദിന ക്യാമ്പിന് തുടക്കമായി. വെസ്റ്റ് ഹില്ലിലെ എന്‍ സി സി കോഴിക്കോട് ഗ്രൂപ്പ് ട്രെയിനിങ് കേന്ദ്രത്തിലാണ് മെയ് 13 മുതല്‍ 22 വരെ നീളുന്ന ക്യാമ്പ് നടക്കുന്നത്. പൗരബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ക്യാമ്പിന്റെ പ്രധാന ഉദ്ദേശ്യം.എന്‍ സി സി 9 കേരള ഗേള്‍സ് ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ആര്‍ വെങ്കടേശന്‍ ഉദ്്ഘാടനം ചെയ്തു.കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നായി 380 കാഡറ്റുകള്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ വ്യക്തിത്വ വികസനം, സാമൂഹിക സുരക്ഷ, ആരോഗ്യ ശുചിത്വം എന്നീ വിഷയങ്ങളെ അധികരിച്ചുള്ള ക്ലാസ്സുകളും സ്വയം പ്രതിരോധ പരിശീലനം, എന്‍ സി സി വിഷയ പരിശീലനം എന്നിവയും നടക്കും.