Kairali News | Kairali News Live

Wait 5 sec.

ധർമ്മശാലയിൽ നടന്ന ആവേശകരമായ ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിങ്സിനെ 6 വിക്കറ്റിനു തകർത്തു. 201 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 19.5 ഓവറുകളിൽ ലക്ഷ്യം മറികടന്നു. 201 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 23 പന്തിൽ 48 റൺസ് നേടിയ റയാൻ റിക്കൽടൺ മികച്ച തുടക്കം നൽകി. എന്നാൽ റിക്കൽടണിനു പിന്നാലെ രോഹിത് ശർമ്മയും നമൻ ധീറും വേഗത്തിൽ മടങ്ങിയപ്പോൾ പഞ്ചാബ് വിജയം മണത്തു. ഈ ഘട്ടത്തിൽ ആണ് തിലക് വർമ്മ ടീമിന്റെ രക്ഷകനായത്. 33 പന്തിൽ നിന്നും പുറത്താകാതെ 75 റൺസ് നേടി. ആറു ഫോറും ആറു സിക്സും പറത്തിയ താരം മുംബൈയെ വിജയത്തിലേക്ക് നയിച്ചു. വിൽ ജാക്‌സ് പത്ത് പന്തിൽ പുറത്താകാതെ 25 റൺസ് നേടി തിലക് വർമ്മക്ക് പിന്തുണ നൽകി. പഞ്ചാബിനായി അസ്മത്തുള്ള ഒമർസായ് രണ്ട് വിക്കറ്റും മാർക്കോ ജെൻസൺ, ചഹാൽ എന്നിവർ ഓരോ വിക്കറ്റും നേടി.The post appeared first on Kairali News | Kairali News Live.